സ്കൂളുകളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണം; പിടിഎ പുനഃസംഘടിപ്പിക്കണം

covid-school-kerala
SHARE

സ്കൂളുകള്‍ തുറക്കുമ്പോള്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂള്‍ പിടിഎകള്‍ അതിവേഗം പുനഃസംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം. 

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും വീടിന് പുറത്തിറങ്ങാനും സഞ്ചരിക്കാനും അനുമതി നൽകി. നീന്തല്‍കുളങ്ങളും ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും തുറക്കാം. ബാറുകള്‍ തുറക്കാനും അനുമതി നൽകി. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. രണ്ട് ഡോസ് വാക്സീന്‍ എടുത്തവര്‍ക്ക് ബാറുകളിലും റസ്റ്റന്റുകളിലും പ്രവേശിക്കാം. സീറ്റെണ്ണത്തിന്റെ പകുതി ആളുകളെയാണ് പ്രവേശിപ്പിക്കാവുന്നത്. എ.സി. പാടില്ല. തൊഴിലാളികള്‍ക്കും രണ്ടുഡോസ് വാക്സീന്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...