വേണ്ടിവന്നാൽ പ്രതികരിക്കും: സുധീരൻ; രാജിയുടെ കാരണം അറിയില്ല: സതീശൻ

KPCC-President-V-M-Sudheera
SHARE

രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നുള്ള വി.എം. സുധീരന്റെ രാജി എന്തു കാരണത്തിലാണെന്ന് അറിയില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഇത് തീർത്തും വിഷമം ഉള്ള കാര്യമാണ്. അദ്ദേഹവുമായി സംസാരിക്കും. രാജി അനാരോഗ്യം മൂലമെന്നാണ് നേതൃത്വത്തെ അറിയിച്ചത്. അനാവശ്യ സമ്മർദ്ദം ചെലുത്തുന്നയാളല്ല സുധീരൻ. സംസാരിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

പുനഃസംഘനയിൽ കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നതിനിടെയാണ് മുതിർന്ന നേതാവ് സുധീരന്റെ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നുള്ള രാജി. പുനഃസംഘടനയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. രാജിക്കത്ത് കെ.സുധാകരന് നല്‍കി. സാധാരണ പ്രവര്‍ത്തകനായി തുടരും. വേണ്ടി വന്നാൽ പ്രതികരിക്കും. എന്നാൽ ഇപ്പോൾ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും സുധീരൻ വ്യക്തമാക്കി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...