'കാക്കിയിട്ടവരെ കാണുമ്പോൾ മകൾ ഞെട്ടുന്നു': അമ്മയുടെ ഉപവാസം തുടങ്ങി

Pink-Police-Live-Sec
SHARE

ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും പിങ്ക് പോലീസ് അപമാനിച്ചതില്‍ നടപടിയില്ല. ഐജി ഹര്‍ഷിത അട്ടല്ലൂരിയോ പൊലീസ് ഉദ്യോഗസ്ഥരോ മൊഴിയെടുത്തില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു.മകള്‍ ഇപ്പോഴും ഞെട്ടലിലെന്നും കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രന്‍ മനോരമന്യൂസിനോട് പറഞ്ഞു.അമ്മയുടെ ഏകദിന ഉപവാസം സെക്രട്ടേറിയറ്റ് പടിക്കല്‍ തുടങ്ങി. വിഡിയോ റിപ്പോർട്ട് കാണാം.

പൊതുജന മധ്യത്തില്‍ ഈ അച്ഛനും മകളും ഇല്ലാത്ത മോഷണക്കേസിലെ പ്രതികളാക്കപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു. പിങ്ക് പൊലീസിലെ ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പരസ്യവിചാരണ. എന്നാല്‍ മൊബൈല്‍, ഉദ്യോഗസ്ഥയുടെ കൈവശം തന്നെ കണ്ടെത്തിയതോടെ തെറ്റ് ചെയ്തത് ജയചന്ദ്രനും മകളുമല്ലെന്നും പൊലീസ് ഉദ്യോഗസ്ഥ രജിതയാണെന്ന് തെളിഞ്ഞു. എന്നാല്‍ രജിതയ്ക്ക് സൗകര്യപ്രദമായ സ്ഥലത്തേക്ക് സ്ഥലംമാറ്റിയതല്ലാതെ മറ്റൊരു നടപടിയുമില്ല. മാത്രവുമല്ല, നടപടിയെടുക്കാനുള്ള അന്വേഷണമെല്ലാം പലതരത്തില്‍ അട്ടിമറിച്ച് സംരക്ഷിക്കുകയുമാണ്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...