കനയ്യയും ജിഗ്‌‌നേഷും കോണ്‍ഗ്രസിലേക്ക്; ഉറപ്പായി; പാര്‍ട്ടി ക്യാംപില്‍ ആവേശം

jignesh-kanhaiya
SHARE

സിപിഐ നേതാവ് കനയ്യകുമാറും രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേരും. ഭഗത് സിങ് ജന്മവാര്‍ഷിക ദിനത്തില്‍ അനുയായികളുമായി ഇരുവരും പാര്‍ട്ടി അംഗത്വമെടുക്കുമെന്ന് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കനയ്യയും മേവാനിയും കഴിഞ്ഞയാഴ്ച രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇരുവരും എത്തുന്നതോടെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍. ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റാക്കുമെന്നാണ് സൂചന. കനയ്യ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകളെ നേരത്തെ സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ തള്ളിയിരുന്നു.  വിഡിയോ സ്റ്റോറി കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...