രാജ്യാന്തര സമാധാന സമ്മേളനം; മമതയ്ക്ക് അനുമതി നിഷേധിച്ച് കേന്ദ്രം

PTI05_24_2021_000041B
SHARE

റോമില്‍ നടക്കാനിരിക്കുന്ന രാജ്യാന്തര സമാധാന സമ്മേളത്തില്‍ പങ്കെടുക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അനുമതിയില്ല. മുഖ്യമന്ത്രി തലത്തില്‍ പങ്കെടുക്കേണ്ട പരിപാടിയല്ലെന്ന് വ്യക്തമാക്കിയാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചത്. അടുത്തമാസം ആറ്, ഏഴ് തിയതികളിലാണ് സമ്മേളനം.  ആംഗല മര്‍ക്കല്‍, പോപ്പ് ഫ്രാന്‍സിസ് തുടങ്ങിയവരാണ് സമ്മേളനത്തിലെ മറ്റ് പ്രഭാഷകര്‍. റോമിലെ കാത്തലിക് പ്രസ്ഥാനമായ സാന്റ് എജിഡിയൊവിന്റെ പ്രസിഡന്റ് മാക്രോ ഇംപാഗ്ലിയാസോ ആണ് മമതയെ ക്ഷണിച്ച് കത്തയച്ചത്. സന്ദര്‍ശനം വിലക്കുന്നത് എന്തിനെന്നും ബംഗാളുമായി എന്താണ് പ്രശ്നമെന്നും പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.വിഡിയോ റിപ്പോർട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...