പാക്കിസ്ഥാന് മുന്നറിയിപ്പ്; ചൈനയ്ക്ക് താക്കീത്; ഭീകരഭീഷണി പറഞ്ഞ് മോദി യുഎന്നില്‍

modi-un-sp
SHARE

പാക്കിസ്ഥാനും ചൈനയ്ക്കും മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. ലോകമെങ്ങും മൗലികവാദവും തീവ്രവാദചിന്തയും വര്‍ധിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രീയാടിത്തറയുള്ള വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണം. ഭീകരതയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നവര്‍ക്കുതന്നെ അത് വിനയാകും. അഫ്ഗാനിസ്ഥാനെ സ്വാര്‍ഥലാഭത്തിനുവേണ്ടി ഉപയോഗിക്കരുത്. അഫ്ഗാന്‍ ജനതയെ സംരക്ഷിക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ചൈനയ്ക്ക് താക്കീതും നല്‍കി അദ്ദേഹം. വിഡിയോ റിപ്പോർട്ട് കാണാം. 

സമുദ്രമേഖലകള്‍ കൈവശപ്പെടുത്താനുള്ള നീക്കം തടയണം. വികസനം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യം സഫലവും സാര്‍ഥകവുമാണെന്ന് ഇന്ത്യ തെളിയിച്ചു. ഇന്ത്യയുടെ പുരോഗതി ലോകത്തിന്റെ പുരോഗതിയുടെ വേഗം വര്‍ധിപ്പിക്കും. ഇന്ത്യ പരിഷ്കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ ലോകത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഇന്ത്യ ലോകത്തെ ആദ്യ ഡിഎന്‍എ വാക്സീന്‍ വികസിപ്പിച്ചു. ആര്‍എന്‍എ വാക്സീന്‍ പരീക്ഷണം അവസാനഘട്ടത്തിലാണ്. ലോകമെങ്ങുമുള്ള വാക്സീന്‍ കമ്പനികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതായും പ്രധാനമന്ത്രി പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...