അനധികൃത മരംമുറി; അന്വേഷണം എല്ലാ ജില്ലകളിലേക്കും

muttil-kerala
SHARE

അനധികൃത മരംമുറിയിലെ അന്വേഷണം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ ഉന്നതതലയോഗത്തില്‍ തീരുമാനമായി. ഇതിനായി എല്ലാ ജില്ലകളിലും ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് സംഘം രൂപീകരിക്കും. 14 ഡിവൈ.എസ്.പിമാരെയും 25 സി.ഐമാരെയും ഉള്‍പ്പെടുത്തിയാണ് പുതിയ സംഘങ്ങള്‍ രൂപീകരിക്കുന്നത്. പട്ടയഭൂമികളിലെ മരംമുറിക്ക് പുറമെ വനംഭൂമി, സംരക്ഷിത വനഭൂമി, തോട്ടഭൂമി, മിച്ചഭൂമി, പുറമ്പോക്ക് എന്നിവിടങ്ങളിലെ മരംമുറിയും അന്വേഷണ പരിധിയില്‍ വരുമെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്ത് അറിയിച്ചു. വിഡിയോ റിപ്പോർട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...