ഒഡീഷ, ആന്ധ്ര തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തിലും മഴ കനക്കും; ജാഗ്രത

kerala-rain
SHARE

ഒഡീഷ, ആന്ധ്ര തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത തീവ്രന്യൂനമര്‍ദം ഇന്നു രാത്രിയോടെ ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിശാഖപട്ടണത്തിനടുത്തുകൂടി ഇത്  നാളെ കരയിലേക്ക് കടക്കും. കനത്തമഴയും കാറ്റും ഉണ്ടാകാനിടയുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ഇരുസംസഥാനങ്ങള്‍ക്കും കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കി. കേരളത്തിലും മഴ വ്യാപകമാകും. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖാപിച്ചു. നാളെ തൃശൂരൊഴിച്ച് തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള എട്ടുജില്ലകളില്‍ജാഗ്രതാ നിര്‍ദേശമുണ്ട്. വിഡിയോ റിപ്പോർട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...