പാലാ ബിഷപ്പിന് ലീഗിന്റെ വിമര്‍ശനം; സഭയെ പിണക്കരുതെന്ന് ജോസഫ് വിഭാഗം

kunhalikutty-pj-joseph-2
SHARE

യു.ഡി.എഫ് യോഗത്തിൽ പാലാ ബിഷപ്പിനെതിരെ മുസ്ലിം ലീഗ്. ബിഷപ്പിന്റെ നാർക്കോടിക് ജിഹാദ് പ്രസ്താവനയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്ന് ലീഗ് കുറ്റപ്പെടുത്തി. പ്രസ്താവനയുടെ പേരിൽ സിറോ മലബാർ സഭയെ പിണക്കരുതെന്ന് കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് നിലപാട് എടുത്തു. സർവകക്ഷിയോഗം എന്ന ആവശ്യം മയപ്പെടുത്തിയ യു.ഡി.എഫ് സർക്കാർ മത, സാമുദായിക നേതാക്കളുടെ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടു.  

പാലാ ബിഷപ്പിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീർ യു.ഡി.എഫ് യോഗത്തിൽ സംസാരിച്ചത്. എല്ലാത്തിന്റെയും തുടക്കം ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പ്രയോഗമാണ്. ഇക്കാര്യത്തിൽ ലീഗ് മുസ്ലിം നേതാക്കളുടെ യോഗം വിളിച്ചത് പ്രശ്നം പരിഹരിക്കാനാണെന്നും ലീഗ് വിശദീകരിച്ചു. അതേസമയം, ബിഷപ്പിന്റെ പ്രസ്താവന ദുരുദേശപരമായിരുന്നില്ലെന്നും എന്നും യു.ഡി.എഫിനൊപ്പം നിലയുറപ്പിച്ചിട്ടുള്ള സിറോ മലബാർ സഭയെ പിണക്കരുതെന്നും കേരളാ കോൺഗ്രസ് നിലപാടെടുത്തു. വിഷയത്തിൽ പാലാ രൂപത സഹായ മെത്രാന്റെ പ്രസ്താവനയോടെ വിവാദം അവസാനിച്ചതാണെന്നും കേരളാ കോൺഗ്രസ് നേതാക്കളായ മോൻസ് ജോസഫും ജോണി നെല്ലൂരും യോഗത്തിൽ അഭിപ്രായപ്പെട്ടു. ഈ പശ്ചാത്തലത്തിൽ, വിഷയം പരിഹരിക്കാൻ സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം യു.ഡി.എഫ് നേതൃത്വം മയപ്പെടുത്തിയതും ശ്രദ്ധേയമായി.   

ഇക്കാര്യത്തിൽ മറുപടി പറയാൻ മുഖ്യമന്ത്രി 14 ദിവസമെടുത്തത് എന്തിനാണെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, സംഘ്പരിവാറിനെ വിഷയം വഷളാകട്ടെയെന്ന നിലപാടാണ് സർക്കാരിനെന്നും ആരോപിച്ചു. വിവാദത്തിൽ വി.ഡി.സതീശനും കെ.സുധാകരനും നടത്തുന്ന സവമായശ്രമങ്ങൾ തുടരട്ടെയെന്ന് യു.ഡി.എഫിൽ പൊതുവികാരം ഉയർന്നു.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...