നവംബര്‍ ഒന്നിന് തന്നെ തുറക്കും; ‘ബയോബബിള്‍’ ആശയത്തില്‍ മാര്‍ഗരേഖ

sivankutty-veena-03
SHARE

സ്കൂള്‍ തുറക്കുന്നതിനുളള മാര്‍ഗരേഖയ്ക്കായി സമഗ്രറിപ്പോര്‍ട്ട് തയാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. നവംബര്‍ ഒന്നിനുതന്നെ സ്കൂള്‍ തുറക്കും. സൂക്ഷ്മതലത്തിലുളള വിശദാംശങ്ങള്‍ അടക്കം പരിശോധിച്ചാകും മാര്‍ഗരേഖ. ‘ബയോബബിള്‍’ആശയം അടിസ്ഥാനമാക്കിയാകും മാര്‍ഗരേഖയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. 

സ്കൂളുകളില്‍ ക്ലാസുകള്‍ ഉച്ചവരെയെന്ന് സൂചന. ഉച്ചയ്ക്കുശേഷം  ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നതും പരിഗണനയിലുണ്ട്. ആഴ്ചയില്‍ മൂന്നുദിവസം ക്ലാസുകള്‍ ക്രമീകരിക്കാനും ആലോചന. അധ്യാപകസംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രിമാർ അറിയിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...