കാനം പാര്‍ട്ടി ചട്ടക്കൂടിൽ നിന്നില്ല; നടപടി എടുക്കണമെന്ന് ഇടുക്കി ഘടകം

kanam-rajendran-15-06-Mutti
SHARE

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി. വ്യാഴാഴ്ച ഇടുക്കിയിൽ ചേർന്ന യോഗത്തിലാണ് സംസ്ഥാന സെക്രട്ടറിക്കെതിരെ ജില്ലാ നേതൃത്വം രംഗത്തെത്തിയത്. സിപിഐ അഖിലേന്ത്യാ സെക്രട്ടറി ഡി.രാജയ്ക്കെതിരെ പരസ്യമായി കാനം രാജേന്ദ്രൻ വിമർശനം ഉന്നയിച്ചതിനെതിരെയായിരുന്നു ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വിമർശനം. പാർട്ടി അഖിലേന്ത്യാ സെക്രട്ടറി വിമർശനങ്ങൾക്ക് അതീതനല്ലെന്നും വേണ്ടിവന്നാൽ വിമർശിക്കുമെന്നും കാനം പറഞ്ഞത് പാർട്ടി ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടല്ലെന്ന് ജില്ലാ നേതൃത്വം കുറ്റപ്പെടുത്തി.

മുൻപ് ഇതേ തരത്തിൽ പാർട്ടി പത്രത്തിനെതിരെ പരസ്യ വിമർശനം നടത്തിയ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമനെ സംസ്ഥാന കമ്മിറ്റി പരസ്യമായി ശാസിച്ചിരുന്നു. വിമർശനങ്ങൾ പാർട്ടി ഘടകത്തിലാണു പറയേണ്ടതെന്നും പരസ്യ വിമർശനം പാടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ നടപടി. അതേ തട്ടിൽ വച്ച് അളന്നാൽ കാനം ചെയ്തതും ഇതേ കുറ്റം തന്നെയാണെന്നും സംസ്ഥാന സെക്രട്ടറിക്കെതിരെ നടപടി വേണമെന്നും ഇടുക്കി പൈനാവിൽ ചേർന്ന ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി കമ്മിറ്റിയിൽ ആവിശ്യം ഉയർന്നു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...