ബാറുകളില്‍ മദ്യപിക്കാനാകില്ല; ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണത്തിനും അനുമതിയില്ല

bar
SHARE

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഇല്ല. ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ തല്ക്കാലം അനുവദിക്കേണ്ടെന്ന് കോവിഡ് അവലോകനയോഗം തീരുമാനിച്ചു. ബാറുകളില്‍ ഇരുന്ന മദ്യപിക്കാനുള്ള അനുമതിയായില്ല. ബാര്‍ ഉടമകളുടെ ആവശ്യം തല്ക്കാലം പരിഗണിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. തീയറ്ററുകളിലും ഉടന്‍ സിനിമ പ്രദര്‍ശനത്തിന് അനുമതി നല്‍കേണ്ടെന്നാണ് തീരുമാനം. അതേ സമയം  സംസ്ഥാനത്ത് കൂടുതല്‍ വാര്‍ഡുകള്‍ തുറക്കാന്‍ സാഹചര്യമൊരുങ്ങി. ഡബ്യൂ ഐപിആര്‍ പത്തോ അതിന് മുകളിലോ ഉള്ള വാര്‍ഡുകള്‍ മാത്രമാകും ഇനി നിയന്ത്രണം. 

അതേസമയം സംസ്ഥാനത്ത് സ്്കൂളുകള്‍ തുറക്കുന്നു. നവംബറില്‍ ഏതാനും ക്്ളാസുകളെങ്കിലും ആരഭിക്കത്തക്കവിധം മുന്നൊരുക്കം നടത്താന്‍ മുഖ്യമന്ത്രി കോവിഡ് അവലേകന യോഗത്തില്‍ നിര്‍ദേശം നല്‍കി. വിശദാംശംങ്ങള്‍ വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകള്‍ കൂടിയാലോചിച്ച് തീരുമാനിക്കും.അന്തിമ തീയതി മുഖ്യമന്ത്രി പ്രഖ്യാപിക്കും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...