വിവാദ പാഠഭാഗം പഠിപ്പിക്കില്ലെന്ന് വി.സി; സിലബസില്‍ പോരായ്മ: റിപ്പോര്‍ട്ട്

knrVC
SHARE

കണ്ണൂര്‍ സര്‍വകലാശാല എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് കോഴ്സിന്റെ  വിവാദ പാഠഭാഗം പഠിപ്പിക്കില്ലെന്ന് വൈസ് ചാന്‍സലര്‍.    മൂന്നാം സെമസ്റ്ററിലെ വിവാദപാഠഭാഗം  മാറ്റങ്ങള്‍ വരുത്തി ഈ ഭാഗം നാലാം സെമസ്റ്ററില്‍ ഉള്‍പെടുത്തും. സിലബസില്‍ പോരായ്മ ഉണ്ടെന്നാണ് വിദഗ്ധസമിതി കണ്ടെത്തല്‍. വിദഗ്ധസമിതി നിര്‍ദേശം ബോര്‍ഡ് ഓഫ് സ്റ്റഡീസിന് കൈമാറി. അന്തിമതീരുമാനം അക്കാദമിക് കൗണ്‍സില്‍ എടുക്കുമെന്നും വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.  എംഎ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് കോഴ്സിന്റെ  മൂന്നാം സെമസ്റ്ററിൽ വായിക്കാനായി നിർദേശിച്ച 11 പുസ്തകങ്ങളിൽ വി.ഡി. സവർക്കർ, എം.എസ്. ഗോൾവാർക്കർ, ദീനദയാൽ ഉപാധ്യായ തുടങ്ങിയവരുടെ പുസ്തകങ്ങളും ഉൾപ്പെടുത്തിയതാണ് വിവാദമായത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...