വിളിച്ചത് സാക്ഷി ആയെന്ന് കുഞ്ഞാലിക്കുട്ടി; ഇഡി ഓഫിസില്‍ ഹാജരായി

ed-kunhalikutty
SHARE

ചന്ദ്രിക പത്രത്തിന്‍റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. സാക്ഷിയായാണ് തന്നെ വിളിപ്പിച്ചതെന്നും പരാതിക്ക് അടിസ്ഥാനമില്ല എന്ന് ഏജൻസിയെ ബോധ്യപ്പെടുത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.  അക്കൗണ്ട് വിവരങ്ങളുടെ വിശദാംശങ്ങൾക്കായി പത്രത്തിന്റെ ഫിനാന്‍സ് മാനേജര്‍ സമീറിനെയും എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തു.  കേസിൽ മൊയിൻ അലി ശിഹാബ് തങ്ങളെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.

നോട്ട് നിരോധന കാലത്ത് പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതിപ്പണമായ 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക പത്രത്തിന്‍റെ കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ വെളുപ്പിച്ചെന്നാണ് പരാതി. അക്കൗണ്ടില്‍ നിന്ന്  പിന്‍വലിച്ച പണം ഉപയോഗിച്ച്  പാണക്കാട് കുടുംബാംഗങ്ങളുടെ  പേരില്‍ ഭൂമി ഇടപാട് നടത്തിയെന്ന പരാതിയും എൻഫോഴ്സ്മെന്റിന് മുന്നിലുണ്ട്.  ഹൈക്കോടതി നിര്‍ദേശപ്രകാരം എന്‍ഫോഴ്സ്മെന്‍റ് അന്വേഷിക്കുന്ന ഈ കേസിലാണ് മുസ്‌ലിം ലീഗ് നേതാവും ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗവുമായ പി.കെ കുഞ്ഞാലിക്കുട്ടിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്. അക്കൗണ്ടിൽ നിന്ന് പിൻവലിച്ച പണത്തിന്റെ ഉറവിടവും ഭൂമി ഇടപാടും എൻഫോഴ്സ്മെന്റ് പരിശോധിക്കുന്നുണ്ട്. എന്നാൽ പരാതി അടിസ്ഥാന രഹിതമാണെന്നും ഇത് ബോധ്യപ്പെടുത്താൻ വ്യക്തമായ വിവരങ്ങൾ ഇ ഡി ക്ക് നൽകുമെന്നും ചോദ്യം ചെയ്യലിന് ഹാജരാകും മുമ്പ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

അതിനിടെ ചന്ദ്രിക പത്രത്തിന്‍റെ ഫിനാന്‍സ് മാനേജര്‍ സമീറിനെയും ഇ.ഡി ചോദ്യം ചെയ്തു. പത്രത്തിന്‍റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചത് ജീവനക്കാരുടെ മുടങ്ങിക്കിടന്ന ശമ്പളവും പി.എഫ് വിഹിതവും നല്‍കുന്നതിനാണെന്നാണ് സമീറിന്‍റെ മൊഴി. പിന്‍വലിച്ച പണമുപയോഗിച്ച് ഭൂമി വാങ്ങിയതായി തനിക്ക് അറിയില്ലെന്നും പാലാരിവട്ടം പാലം അഴിമതിയില്‍ ലഭിച്ച പണമല്ല ഇതെന്നും സമീര്‍ മൊഴി നല്‍കിയിട്ടുണ്ട്. പണം സംബന്ധിച്ച രേഖകളും ഓഡിറ്റ് റിപ്പോര്‍ട്ടുകളും സമീര്‍ കൈമാറി.  കള്ളപ്പണമുപയോഗിച്ച് ഭൂമി ഇടപാട് നടത്തിയെന്നാരോപിച്ച് മുന്‍മന്ത്രി കെ.ടി ജലീല്‍ നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ ഭൂമി ഇടപാടില്‍ ഉള്‍പ്പെട്ട ചിലരെയും എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...