ലീഗിന്‍റെ കുട്ടികള്‍ പ്രഗല്‍ഭര്‍; ഹരിത വിഷയം വീണ്ടും ചര്‍ച്ച ചെയ്യും: കുഞ്ഞാലിക്കുട്ടി

kunhalikutty-njma-2
SHARE

ഹരിത വിഷയം മുസ്‌ലിം ലീഗ് വീണ്ടും ചര്‍ച്ച ചെയ്യുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നേതാക്കളുമായി ആശയവിനിമയം നടത്തിവരികയാണ്. മുസ്‌ലിം ലീഗ് വളര്‍ത്തിക്കൊണ്ടുവന്ന കുട്ടികള്‍ പ്രഗല്‍ഭരാണ്. സമൂഹമാധ്യമങ്ങളില്‍ അടക്കം കാര്യങ്ങള്‍ വക്രീകരിക്കപ്പെടുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘നര്‍ക്കോട്ടിക് ജിഹാദ്’ വിവാദം തീര്‍ക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിലെ സ്ഥിതിക്ക് അയവുണ്ടാകണം. ചര്‍ച്ചയ്ക്ക് ഒരുഭാഗത്തും തടസമുണ്ടെന്ന് കരുതുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി.

ചന്ദ്രികയുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് മൊഴി നല്‍കുമെന്ന് കുഞ്ഞാലിക്കുട്ടി. സാക്ഷിയായിട്ടാണ് തന്നെ ഇ.ഡി വിളിപ്പിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് വ്യക്തമായി അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇ.ഡിക്കു മൊഴി നല്‍കാന്‍ കൊച്ചിയില്‍ എത്തിയതായിരുന്നു കുഞ്ഞാലിക്കുട്ടി. 

MORE IN Breaking News
SHOW MORE
Loading...
Loading...