പാർട്ടിയിൽ അടിയുറച്ച് നിന്നു; ഹരിത നേതാക്കള്‍ക്കെതിരെ നടപടി വരില്ല

haritha-new
SHARE

മുസ്ലീംലീഗ് നേതൃത്വത്തിനെതിരെ പരസ്യപ്രതികരണം നടത്തിയ ഹരിത മുന്‍നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകില്ല. അഭിപ്രായ വ്യത്യാസം തുറന്നുപറഞ്ഞെങ്കിലും, പാര്‍ട്ടിയില്‍ അടിയുറച്ച് നില്‍ക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയതോടെയാണ് നടപടി വേണ്ടെന്ന് വച്ചത്. അതേസമയം ജനറല്‍ സെക്രട്ടറി ഹരിത നേതാക്കളെ അധിക്ഷേപിച്ചതായി അറിയില്ലെന്ന് എം.കെ മുനീര്‍. ഒത്തുതീര്‍പ്പ് വ്യവസ്ഥ സാദിഖലി ശിഹാബ് തങ്ങള്‍ ഇടപെട്ട് തിരുത്തിയെന്നതും ശരിയല്ല. ഹരിത മുന്‍ നേതാക്കളുമായി ഇനി ചര്‍ച്ച വേണോയെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും തല്‍ക്കാലം പാര്‍ട്ടി തീരുമാനത്തിനൊപ്പമാണ് താനെന്നും മുനീര്‍ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...