മതേതരത്വം സംരക്ഷിക്കുക ലക്ഷ്യം; പാലാ ബിഷപ്പിനെ കണ്ട് കെ.സുധാകരൻ

k-sudhakaran-04
SHARE

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു. ബിഷപ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. എന്നാല്‍, നർകോട്ടിക്ക് ജിഹാദ് പരാമർശത്തിൽ ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്ന് കെ സുധാകരൻ സന്ദര്‍ശന ശേഷം പറഞ്ഞു. മതേതരത്വം സംരക്ഷിക്കുകയാണ് ലക്ഷ്യം. വിവാദം രമ്യമായി പരിഹരിക്കാന്‍ സർക്കാരിനോട് രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി കേട്ടില്ല. ആനപ്പുറത്ത് ഇരിക്കുന്നവരെ നോക്കി പട്ടി കുരക്കുന്നത് പോലെ അവഗണിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. നർകോട്ടിക്ക് ജിഹാദ് വിഷയത്തില്‍ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്നും സുധാകരന്‍ പറഞ്ഞു.  വിഡിയോ കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...