മസാലദോശയും ചമ്മന്തിയുമില്ല; സിപിഐ ജില്ലാ സെക്രട്ടറിയെ പരിഹസിച്ച് എല്‍ദോ

eldho-abraham-2
SHARE

സി.പി.ഐ എറണാകുളം ജില്ലാ നേതൃത്വത്തിനെതിരെ പരോക്ഷ പരിഹാസവുമായി മുൻ എംഎൽഎ എല്‍ദോ ഏബ്രഹാം. മൂവാറ്റുപുഴയിലെ പരാജയം മുന്‍നിര്‍ത്തിയുളള വിമര്‍ശനത്തിന് മറുപടി. മകളുടെ മാമ്മോദീസ ചടങ്ങിന്‍റെ ചിത്രം പങ്കുവച്ചാണ് എല്‍ദോയുടെ മറുപടി. ആര്‍ഭാടവിവാഹം പരാജയകാരണമായി ജില്ലാ സെക്രട്ടറി വിമര്‍ശനം ഉന്നയിച്ചിരുന്നു. 'മസാലദോശയും ചമ്മന്തിയും ഇല്ലാത്ത ആര്‍ഭാടം ഒഴിവാക്കിയ ചടങ്ങ് ' എന്ന കുറിപ്പോടെയാണ് ചിത്രം.  

എല്‍ദോ ഏബ്രഹാമിന്റെ കുറിപ്പ് പൂർണരൂപം: 

മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത.....

 ആർഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ....

ഞങ്ങളുടെ മകൾക്ക് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻ പള്ളിയിൽ ലളിതമായ മാമ്മോദിസ ചടങ്ങ്.എലൈൻ എൽസ എൽദോ എന്ന പേരും നാമകരണം ചെയ്തു.2021 മെയ് 24 നാണ് മോൾ അതിഥിയായി ഞങ്ങളുടെ കൂട്ടിന് കടന്ന് വന്നത്.

എലൈൻ എന്നാൽ "സൂര്യനെപ്പോലെ പ്രകാശിക്കുന്നവൾ "

ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു ഇവൾ വേഗതയിൽ ഓടി എല്ലായിടത്തും പ്രകാശം പരത്തും. നൻമയുടെ വിത്തുപാകും.പുതു തലമുറയ്ക്ക് പ്രചോദനമാകും. പാവപ്പെട്ടവർക്കൊപ്പം എക്കാലവും ഉണ്ടാകും. ശരിയുടെ പക്ഷത്ത് ചേരും .തിൻമകൾക്കെതിരെ പടവാൾ ഉയർത്തും. നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പതാകവാഹകയാകും.

എന്റെയും ഭാര്യ ഡോക്ടർ ആഗിയുടെയും ബന്ധുക്കൾ മാത്രം ചടങ്ങിന്റെ ഭാഗമായി. ജലത്താല്‍ൃ ശുദ്്ധീകരിച്ച് ഞങ്ങളുടെ മകളെ എലൈൻ എന്ന് എല്ലാവരും വിളിക്കും. സന്തോഷമാണ് മനസു നിറയെ ഞങ്ങളുടെ കുഞ്ഞുമോൾ... മാലാഖ.... പ്രതീക്ഷയുടെ പൊൻകിരണമാണ്.ചടങ്ങിൽ സംബന്ധിച്ച കുടുംബാംഗങ്ങൾക്ക് ഹൃദയത്തോട് ചേർത്ത് നന്ദി.. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...