അറസ്റ്റിലായ ഭീകരരെ ചോദ്യം ചെയ്യുന്നു; തലസ്ഥാനത്ത് കനത്ത സുരക്ഷ

terrorist
SHARE

ഉല്‍സവകാലത്ത് ഇന്ത്യയില്‍ ആക്രമണം ലക്ഷ്യമിട്ടതിന് അറസ്റ്റിലായ ആറു ഭീകരരില്‍ നാലുപേരെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യുന്നു. രണ്ട് പേരെ ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. ഇവരെയും കസ്റ്റഡിയില്‍ വിടണമെന്ന് പൊലീസ് ആവശ്യപ്പെടും. എല്ലാവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ ഭീകരാക്രമണ പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പൊലീസ് കണക്കുകൂട്ടല്‍. നവരാത്രി, രാംലീല ആഘോഷങ്ങള്‍ക്കിടെ രാജ്യത്തെ പ്രധാനനഗരങ്ങളില്‍ സ്ഫോടനം നടത്താനായിരുന്നു പദ്ധതി. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നും ഇവരുടെ അറസ്റ്റ് വൈകാതെയുണ്ടാകുമെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഭീകരര്‍ പിടിയിലായതിനെ തുടര്‍ന്ന തലസ്ഥാന നഗരത്തില്‍ നിരീക്ഷണം ഉൗര്‍ജിതമാക്കി. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...