എസ്.ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി; വിഡിയോ

sureshgopi-si
SHARE

തൃശൂരിൽ സുരേഷ് ഗോപി എം.പി എസ്.ഐയെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് ചെയ്യിച്ചു. എം.പിയ്ക്കോ എം.എൽ.എയ്ക്കോ പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് ചെയ്യേണ്ടതില്ലെന്നതാണ് ചട്ടം.  

തൃശൂർ പുത്തൂരിൽ ചുഴലിക്കാറ്റ് വീശിയ പ്രദേശങ്ങൾ സന്ദർശിക്കാൻ സുരേഷ് ഗോപി എം.പി എത്തിയിരുന്നു. ഇതിനിടെ, ജീപ്പിൽ ഇരുന്നിരുന്ന ഒല്ലൂർ എസ്.ഐയെ സംശയം ചോദിക്കാൻ സുരേഷ് ഗോപി വിളിച്ചു. ഈ സമയത്താണ് സല്യൂട്ട് ചോദിച്ച് വാങ്ങിയത്. മേയറല്ല , എം.പിയാണ്. സല്യൂട്ട് ആകാം. കീഴ് വഴക്കങ്ങൾ തെറ്റിക്കേണ്ട. എന്നതായിരുന്നു പ്രതീകരണം. സുരേഷ് ഗോപി ഇതു പറഞ്ഞ ഉടനെ എസ്.ഐ സല്യൂട്ട് നൽകി. 

എന്നാൽ, പൊലീസ് ചട്ടപ്രകാരം എം.പിയെ സല്യൂട്ട് ചെയ്യേണ്ടതില്ല. എം.എൽ.എയ്ക്കും സല്യൂട്ടില്ല. രാഷ്ട്രപതി , ഉപരാഷ്ട്രപതി , ഗവർണർ , കേന്ദ്ര ,സംസ്ഥാന മന്ത്രിമാർ , ജഡ്ജിമാർ ഇങ്ങനെ പോകുന്നു ആ പട്ടിക. തൃശൂർ കോർപറേഷൻ മേയർ എം.കെ.വർഗീസ് സല്യൂട്ട് ആവശ്യപ്പെട്ടപ്പോൾ ഈ പട്ടിക പുറത്തു വന്നിരുന്നു. മേയറുടെ സല്യൂട്ട് വിവാദത്തിന് മുമ്പ് എം.പിയ്ക്കും എം.എൽ.എയ്ക്കും ബഹുമാന സൂചകമായി പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് നൽകിയിരുന്നു. വിവാദത്തിന് ശേഷം നിയമം വ്യക്തമായി മനസിലായതോടെ ആ സല്യൂട്ട് നിന്നു. ഇതിനിടെയാണ് , സുരേഷ് ഗോപി എസ്.ഐയോട് സല്യൂട്ട് ആവശ്യപ്പെട്ട് വാങ്ങിയത്. 

സല്യൂട്ട് നിയമപരമായി ഇല്ലെങ്കിൽ ആ വിഷയം വിട്ടേക്കാനാണ് സുരേഷ് ഗോപി പ്രതികരിച്ചത്. സല്യൂട്ട് നൽകിയ പൊലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി ആവശ്യപ്പെട്ട് കമ്മിഷണർക്ക് കെഎസ്‌യു പ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...