ട്രൈബ്യൂണലില്‍ കേന്ദ്ര നിയമനങ്ങള്‍ തന്നിഷ്ടപ്രകാരം; ആഞ്ഞുതല്ലി കോടതി

supreme-court-01
SHARE

ട്രൈബ്യൂണലുകളിലെ നിയമനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് വീണ്ടും സുപ്രീംകോടതി വിമര്‍ശനം. നിയമനങ്ങള്‍ തന്നിഷ്ട പ്രകാരമെന്ന് കോടതി. തിരഞ്ഞെടുപ്പ് സമിതി ശുപാര്‍ശ ചെയ്തവരെ ഒഴിവാക്കി വെയ്റ്റിങ് ലിസ്റ്റിലുള്ളവരെ നിയമിച്ചു. ഇത് എന്തുതരം നിയമനമാണെന്ന് കോടതി ചോദിച്ചു. തിരഞ്ഞെടുപ്പ് സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിക്കാതിരിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. ഇന്ത്യ നിയമവാഴ്ചയുള്ള രാജ്യമാണെന്ന്  കോടതി മറുപടി നല്‍കി. 

ഇതു രണ്ടാം തവണയാണ് ട്രൈബ്യൂണല്‍ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീംകോടതി രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നത്. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉള്‍പ്പെടേയുള്ള ട്രൈബ്യൂണലുകളില്‍ നിയമനത്തിനായി സുപ്രീംകോടതി ജഡ്ജിമാരുള്‍പ്പെടുന്ന തിരഞ്ഞെടുപ്പ് സമിതികള്‍ നല്‍കിയ പേരുകള്‍ മറികടന്ന്  കേന്ദ്രസര്‍ക്കാര്‍ നിയമനം നടത്തിയതാണ് കോടതിയെ ചൊടിപ്പിച്ചത്. എന്‍.സി.എല്‍.ടിയില്‍ ജുഡീഷ്യല്‍ അംഗങ്ങളുടെ നിയമനത്തില്‍ 9 പേരുകളാണ് ചീഫ്ജസ്റ്റിസ് എന്‍.വി രമണയുള്‍പ്പെടുന്ന സമിതി നല്‍കിയത്. ഇതില്‍ നാലുപേരെ മാത്രം നിയമിച്ചു. 

ബാക്കി ഒഴിവുകളിലേക്ക് വെയ്റ്റിങ് ലിസ്റ്റില്‍ നിന്നുള്ളവരെ നിയമിച്ചു. മറ്റു ട്രൈബ്യൂണലുകളിലും സമാനമായാണ് നിയമനം നടത്തിയതെന്നും ഇതംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. തിരഞ്ഞെടുപ്പ് സമിതികള്‍ നല്‍കിയ പേരുകള്‍ സ്വീകരിക്കാതിരിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് സര്‍ക്കാരിനുവേണ്ടി എ.ജി കെ.കെ വേണുഗോപാല്‍ വാദിച്ചു. ഇന്ത്യ നിയമവാഴ്ചയുള്ള ജനാധിപത്യ രാജ്യമാണെന്നായിരുന്നു ചീഫ്ജസ് എന്‍.വി രമണയുടെ മറുപടി. കോടതിയില്‍ നിന്നും നടപടി ക്ഷണിച്ച് വരുത്താതെതന്നെ എന്തെങ്കിലും ചെയ്യാന്‍ ഒരു അവസരം കൂടി നല്‍കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ തിരഞ്ഞെടുപ്പ് സമതികള്‍ നല്‍കിയ ശുപാര്‍ശക

MORE IN BREAKING NEWS
SHOW MORE
Loading...
Loading...