നിപ ഭീതി അകലുന്നു; മംഗളൂരുവില്‍ നിരീക്ഷണത്തിലിരുന്നയാളുടെ ഫലവും നെഗറ്റീവ്

nipah-kerala
SHARE

നിപ ഭീതി അകലുന്നു. മംഗളൂരുവില്‍ നിരീക്ഷണത്തിലിരുന്ന കാര്‍വാര്‍ സ്വദേശിയുടെ നിപാ പരിശോധനാഫലം നെഗറ്റീവായി. പുണെ എന്‍.ഐ.വിയിലാണ് സ്രവം പരിശോധിച്ചത്. കോഴിക്കോട്ട് മൂന്ന് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇതോടെ 143 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. രോഗം റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലം ഒമ്പതാം വാര്‍ഡ് കണ്ടെയിന്‍മന്റ് സോണായി നിലനിര്‍ത്തി മറ്റ് കണ്ടെയിന്‍മന്റ് സോണുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ഇവിടെ കടകള്‍ തുറക്കാനും യാത്ര ചെയ്യാനും കഴിയും. കണ്ടെയിന്‍മന്റ് സോണില്‍ നിര്‍ത്തിവച്ച വാക്സിനേഷന്‍ ഇന്ന് പുനരാരംഭിക്കും. 9,593 പേരാണ് ഇവിടെ ആദ്യ ഡോസ് വാക്സീന്‍ എടുക്കാനുള്ളത്. അഞ്ഞൂറുമുതല്‍ ആയിരം വരെയുള്ള പല സെക്ഷനുകളായി തിരിച്ചായിരിക്കും വാക്സീന്‍ നല്‍കുക.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...