പുതിയ മാനദണ്ഡം: ജനപ്രതിനിധികളെയും 5 വര്‍ഷം കഴിഞ്ഞവരെയും ഒഴിവാക്കും

kpcc-dcc
SHARE

കോൺഗ്രസ് പുനഃസംഘടനയ്ക്ക് മാനദണ്ഡമായി. ജനപ്രതിനിധികളെ മാറ്റിനിർത്താനും വൈസ്പ്രസിഡന്റ്, ജനറൽസെക്രട്ടറി പദവികളിൽ അഞ്ചുവർഷത്തിലധികം ഇരുന്നവരെയും ഒഴിവാക്കാനാണ് തീരുമാനം. നേതൃത്വവും മുതിർന്ന നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണ. അതേസമയം, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറയുന്ന സെമി കേഡർ എന്താണെന്ന് അറിയില്ലെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു.

ഒരുവശത്ത് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരവേയാണ് പുനഃസംഘടനയ്ക്കുള്ള മാനദണ്ഡങ്ങൾക്ക് കെപിസിസി രൂപം നൽകിയത്. കെ.സുധാകരനും വി.ഡി.സതീശനും മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ ചർച്ചയിലാണ് മാനദണ്ഡങ്ങളിൽ ധാരണയിലെത്തിയത്. നെയ്യാർ ഡാം ക്യാംപിലെടുത്ത തീരുമാനപ്രകാരം ജനപ്രതിനിധികളെ പുനഃസംഘടനയിൽ നിന്ന് മാറ്റിനിർത്തും. വൈസ്പ്രസിഡന്റ്, ജനറൽസെക്രട്ടറി സ്ഥാനങ്ങൾ അഞ്ചുവർഷത്തിലധികം കൈകാര്യം ചെയ്തവരെയും ഒഴിവാക്കും.  വി.എം.സുധീരൻ പ്രസിഡന്റായിരിക്കുമ്പോൾ ഹൈക്കമാൻഡ് രൂപീകരിച്ച രാഷ്ട്രീയകാര്യസമിതി പുനഃസംഘടിപ്പിക്കാനും ധാരണയായി. 

ഭാരവാഹിപ്പട്ടിക 51ലേക്ക് ചുരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാനദണ്ഡം തയാറാക്കിയത്. അതേസമയം, കെ.പി.സി.സി പ്രസിഡന്റ് ആവർത്തിച്ച് പറയുന്ന സെമി കേഡർ സംവിധാനം എന്താണെന്ന് അറിയില്ലെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. താൻ ഇത് ആദ്യമായിട്ടാണ് കേൾക്കുന്നത്. ഇക്കാര്യം സുധാകരൻ പാർട്ടിയിൽ വിശദീകരിച്ചിട്ടില്ലെന്നും ഹസൻ പറഞ്ഞു

MORE IN BREAKING NEWS
SHOW MORE
Loading...
Loading...