കെ.പി.സി.സി മുന്‍ ജന. സെക്രട്ടറി ജി.രതികുമാര്‍ സി.പി.എമ്മിൽ; സ്വീകരിച്ച് കോടിയേരി

rathikumar-cpm
SHARE

കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി ജി.രതികുമാര്‍ സി.പി.എമ്മിൽ ചേർന്നു . കൊല്ലത്തു നിന്നുളള കോണ്‍ഗ്രസ് നേതാവായിരുന്നു രതികുമാര്‍. എ.കെ.ജി  സെന്ററിൽ വച്ച് കോടിയേരി ബാലകൃഷ്ണൻ രതി കുമാറിനെ സ്വീകരിച്ചു. കെപിസിസിയുടെ അവസ്ഥ ഉപ്പുചാക്ക് വെള്ളത്തില്‍ വച്ചതുപോലെയെന്നു കോടിയേരി പരിഹസിച്ചു. കെപിസിസി ജനറല്‍ സെക്രറിമാരടക്കം മൂന്ന് പ്രധാനനേതാക്കള്‍ രാജിവയ്ക്കുന്നത് ഇതാദ്യമാണ്. കോണ്‍ഗ്രസ് വിട്ടവര്‍ സിപിഎമ്മിലേക്ക് വരുന്നത് പാര്‍ട്ടിയുടെ പൊതുസ്വീകാര്യതയ്ക്ക് തെളിവെന്ന് കോടിയേരി പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി സുദേവിനൊപ്പമാണ് രതികുമാർ എത്തിയത്. കെ.സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെ നശിപ്പിക്കുന്നെന്ന്് ജി.രതികുമാര്‍ ആരോപിച്ചു. ഇതില്‍ മനംനൊന്താണ്  പാര്‍ട്ടി വിട്ടതെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ദുര്‍ബലമായെന്നും ജി.രതികുമാര്‍ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...