സംസ്ഥാനത്ത് 17,681 പേര്‍ക്കുകൂടി കോവിഡ്; വാക്സിനേഷന്‍ പൂര്‍ണതയിലേക്ക്

covid15-09
SHARE

സംസ്ഥാനത്ത് 17,681 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1,90,750 പേര്‍ കോവിഡ് ചികില്‍സയില്‍. 24 മണിക്കൂറിനിടെ 97,070 പരിശോധനകള്‍ നടത്തി. 208 മരണം ഇന്ന് സ്ഥിരീകരിച്ചു. 2507 വാര്‍ഡുകളില്‍ കര്‍ശനനിയന്ത്രണം. 678 തദ്ദേശസ്ഥാപനങ്ങളില്‍ പ്രതിവാര രോഗവ്യാപനനിരക്ക് (WIPR) എട്ടിന് മുകളില്‍. 18 വയസിന് മുകളിലുള്ള 80.17 % ശതമാനം പേര്‍ക്ക് (2,30,09,295) ഒരു ഡോസ് വാക്സീന്‍ നല്‍കി. ഈമാസം തന്നെ 100 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് നല്‍കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. 18 വയസിന് മുകളിലുള്ള 32.17 ശതമാനം പേര്‍ക്ക് (92,31,936) രണ്ടുഡോസ് വാക്സിന്‍ ലഭിച്ചു. കഴിഞ്ഞയാഴ്ച ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6 ശതമാനം കുറഞ്ഞു. പുതിയ രോഗികളുടെ എണ്ണത്തില്‍ 21.9 ശതമാനം കുറവ് 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...