തിരഞ്ഞെടുപ്പ് കോഴക്കേസിൽ സുരേന്ദ്രനെ ചോദ്യം ചെയ്യും; നോട്ടീസ് നൽകി

surendran-kodakara
SHARE

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ. സുരേന്ദ്രനെ നാളെ ചോദ്യം ചെയ്യും. ജില്ലാ ക്രൈംബ്രാഞ്ച് സുരേന്ദ്രന് നോട്ടീസ് നല്‍കി. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ഥിക്ക് കോഴ നല്‍കിയെന്നാണ് കേസ്. ഇടത് സ്ഥാനാർഥിയായിരുന്ന വി.വി.രമേശാണ് പരാതിക്കാരന്‍. പ്രതിചേർത്ത് മൂന്നുമാസങ്ങൾക്കുശേഷമാണ് കെ.സുരേന്ദ്രനെ ചോദ്യംചെയ്യാൻ ജില്ലാ ക്രൈംബ്രാഞ്ച് സംഘം തീരുമാനിക്കുന്നത്. തിരഞ്ഞെടുപ്പ് ആട്ടിമറിക്കാൻ കൈക്കൂലി നൽകിയതിനു  IPC 171 B, E വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സ്ഥാനാർഥിത്വം പിൻവലിക്കാൻ കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും കെ.സുന്ദര മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. 15 ലക്ഷവും മംഗളൂരുവിൽ വൈൻ പാർലറും ചോദിച്ചെന്നും രണ്ടരലക്ഷം രൂപയും 15,000 രൂപയുടെ മൊബൈൽഫോണും ലഭിച്ചെന്നുമാണ് സുന്ദരയുടെ മൊഴി.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...