ആറന്മുളയില്‍ ജാഗ്രതക്കുറവ്; നിയോജക മണ്ഡലം കമ്മിറ്റിക്ക് ഉള്‍പ്പെടെ വീഴ്ച: റിപ്പോർട്ട്

veena-life-story
SHARE

ആരോഗ്യമന്ത്രി വീണ ജോര്‍ജ് മല്‍സരിച്ച ആറൻമുളയിൽ നിയമസഭ തിരഞ്ഞെടുപ്പിൽ  ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം റിപ്പോർട്ട്. ഇരുന്നൂറ്റിയന്‍പതിലധികം പാര്‍ട്ടി അംഗങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടു നിന്നെന്നും നിയോജകമണ്ഡലം കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തകര്‍ സജീവമല്ലെന്ന് തിരഞ്ഞെടുപ്പ് സമയത്ത് തന്നെ വീണാ ജോര്‍ജ് സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. അന്ന് മുതിര്‍ന്ന നേതാക്കള്‍ നേരിട്ടിറങ്ങിയാണ് പ്രശ്നം പരിഹരിച്ചത്. എന്നിരുന്നാലും നിയോജകമണ്ഡലം കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ ഭാഗത്തു നിന്നു ജാഗ്രതക്കുറവുണ്ടായെന്നാണ് കണ്ടെത്തല്‍. ഇരുപത്തിരണ്ടു ലോക്കല്‍ കമ്മിറ്റിക്കളിലെ 267 പാര്‍ട്ടി അംഗങ്ങളും സജീവമല്ലായിരുന്നു. കുമ്പഴ,കുളനട,ഇരവിപേരൂര്‍,വള്ളംക്കുളം എന്നിവടങ്ങളിലാണ് കൂടുതല്‍ കേഡര്‍മാര്‍ വിട്ടു നിന്നത്. തിരഞ്ഞെടുപ്പ് കമ്മറ്റി അധ്യക്ഷനായിരുന്ന എ.പദ്മകുമാറിന്റെ നേതൃത്വത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ നേ‍തൃത്വത്തിന് കൈമാറി. റിപ്പോര്‍ട്ട് വരും ദിവസങ്ങളില്‍ നടക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...