മിഠായിത്തെരുവ് തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്: നടപടി തുടങ്ങി

Mittayi-Thruvu-Action-02
SHARE

മിഠായിത്തെരുവ് തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ നടപടി ആരംഭിച്ചു. മിഠായിത്തെരുവിലേയും സമീപ പ്രദേശങ്ങളിലേയും അനധികൃത കെട്ടിടങ്ങള്‍ക്കും നിര്‍മാണങ്ങള്‍ക്കും നോട്ടീസ് നല്‍കി തുടങ്ങി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കഴിഞ്ഞ ദിവസത്തെ തീപിടിത്തതിന് കാരണമെന്ന് പരിശോധനയില്‍ വ്യക്തമായതായി മേയര്‍ ബീന ഫിലിപ്പ് മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം പൊലിസിന്റെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധന ആരംഭിച്ചതായി കമ്മിഷണര്‍ എ.വി ജോര്‍ജും വ്യക്തമാക്കി.  

കോര്‍പറേഷനിലെ വിവിധ വിഭാഗങ്ങള്‍ നടത്തിയ പരിശോധനയില്‍ മൊയ്തീന്‍ പള്ളി റോഡിലെ കടയിലുണ്ടായ തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് വ്യക്തമായിട്ടുണ്ട്. മിഠായിത്തെരുവില്‍ അനധികൃത നിര്‍മാണങ്ങള്‍ നിരവധി  ഉണ്ട്. അഗ്നിരക്ഷാ സേനയുടെ റിപ്പോര്‍ട്ടിന് സമാനമായ കാര്യങ്ങളാണ് കോര്‍പറേഷന്‍ നടത്തിയ പരിശോധനയിലും കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ കൂടിയാണ് അനധികൃത കെട്ടിടങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്.

സ്പെഷന്‍ ബ്രാഞ്ച് എ.സി.പിയുടെ നേതൃത്വത്തിലാണ് പൊലിസിന്റെ പരിശോധന. 10 ദിവസത്തിനകം ഈ പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിഷണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അതിനു ശേഷം വിപുലമായ യോഗം വിളിക്കും. തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാന്‍ വിവിധ വകുപ്പുകളുടെ  യോഗം വിളിക്കാന്‍ കലക്ടറും തീരുമാനിച്ചിട്ടുണ്ട്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...