ലഹരി മാഫിയയെ മാഫിയയായി കാണണം; മതചിഹ്നം നല്‍കരുത്: മുഖ്യമന്ത്രി

pinarayi-vijayan-10
SHARE

ലഹരി മാഫിയയെ മാഫിയയായി കാണണം, അതിന് മതചിഹ്നം നല്‍കാന്‍ പാടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മതസൗഹാര്‍ദം നിലനിര്‍ത്താന്‍ ഉതകുന്ന സമീപനമേ എല്ലാവരും സ്വീകരിക്കാവൂ. ഏതുവിഷയവും പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കുന്ന സമൂഹമാണ് കേരളത്തിലേത്. ഏതെങ്കിലും മതത്തെ ഉദ്ദേശിച്ചല്ല പരാമര്‍ശമെന്ന് പാലാ ബിഷപ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

വിദ്വേഷപ്രചരണത്തിനെതിരെ നടപടിയെടുക്കാന്‍ ചര്‍ച്ചയുടെ ആവശ്യമില്ല. കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിെയന്നും മുഖ്യന്ത്രി വ്യക്തമാക്കി. പാലാ ബിഷപ്പിന്റെ 'നര്‍ക്കോട്ടിക് ജിഹാദ്' പരാമര്‍ശത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...