നഗരസഭയിലെ ബിജെപി കൗൺസിലർമാരുടെ തമ്മിലടി; ഇടപെട്ട് സംസ്ഥാന നേതൃത്വം

BJP-Discussion-03
SHARE

പാലക്കാട് നഗരസഭ ഭരണസമിതിയിലെ ബിജെപി കൗണ്‍സിലര്‍മാരുടെ തമ്മിലടിയില്‍ രണ്ടാംവട്ടവും സംസ്ഥാന നേതൃത്വത്തിന്റെ ഒത്തുതീര്‍പ്പ് ചര്‍ച്ച. ഇടഞ്ഞുനില്‍ക്കുന്ന കൗണ്‍സിലര്‍മാരെ അനുനയിപ്പിക്കാന്‍ സംസ്ഥാന ഭാരവാഹികള്‍ മുന്‍ ചെയര്‍പേഴ്സണെ വസതിയിലെത്തിക്കണ്ട് ആരോപണ വിധേയനെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പ് നല്‍കി. ൈവകിയാല്‍ കേന്ദ്ര നേതൃത്വത്തെ സമീപിക്കുന്നതിനൊപ്പം നിയമനടപടി സ്വീകരിക്കുമെന്നും കൗണ്‍സിലര്‍മാര്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്.    

സംസ്ഥാന അധ്യക്ഷന്‍ ജില്ലയിലെത്തിയാല്‍ കൗണ്‍സിലര്‍മാരെ കാണുന്നത് പതിവെന്ന കെ.സുരേന്ദ്രന്റെ ഒഴുക്കന്‍ മട്ടിലുള്ള മറുപടിയില്‍ തീരുന്നില്ല പാലക്കാട്ടെ പ്രതിസന്ധി. ഭരണസമിതിയിലെ ഭിന്നത അതീവ ഗൗരവമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയതിന് പിന്നാെലയാണ് കെ.സുരേന്ദ്രന്‍ രാത്രിയില്‍ ചര്‍ച്ചയ്ക്കെത്തിയത്. അധിക്ഷേപിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ചര്‍ച്ചയ്ക്കില്ലെന്നറിയിച്ച് മുന്‍ നഗരസഭാധ്യക്ഷയും മറ്റൊരു വനിതാ കൗണ്‍സിലറും വിട്ടുനിന്നതും കലഹത്തിന്റെ വ്യാപ്തി കൂട്ടി. 

സംസ്ഥാന ഭാരവാഹി ഉള്‍പ്പെടെ മൂന്ന് ബി.ജെ.പി നേതാക്കള്‍ മുന്‍ നഗരസഭാധ്യക്ഷയുടെ വീട്ടിലെത്തി അനുനയ ചര്‍ച്ച നടത്തി. രണ്ടാഴ്ചയ്ക്കുള്ളില്‍ നടപടി ഉറപ്പെന്നാണ് അറിയിച്ചിട്ടുള്ളത്. നേതൃത്വത്തിന്റെ വാക്ക് വിശ്വസിക്കുന്നുവെന്നും നടപടിയില്ലെങ്കില്‍ കടുത്ത തീരുമാനങ്ങളുമായി മുന്നോട്ട് പോകുമെന്നും അവര്‍ വ്യക്തമാക്കി. ബി.ജെ.പിക്ക് ഏറെ സ്വാധീനമുള്ളതായിപ്പറയുന്ന പാലക്കാട് നഗരസഭയിലെ തമ്മിലടി സംസ്ഥാന നേതൃത്വത്തിനും കടുത്ത പ്രതിസന്ധിയായിട്ടുണ്ട്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...