'മാലിന്യം ആരെന്ന് എല്ലാവർക്കും അറിയാം'; കോൺഗ്രസ് നേതൃത്വത്തോട് അനിൽ

Anil-Kumar-clt
SHARE

ഏത് അഴുക്കും വാരി പോക്കറ്റിലിടുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന് കെ.പി അനില്‍കുമാര്‍. ആരാണ് മാലിന്യമെന്ന് എല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസില്‍ കൂടുതല്‍ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്നും പാര്‍ട്ടി ഏല്‍പിക്കുന്ന ഏത് ജോലിയും ആത്മാര്‍ഥതയോടെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസില്‍ നല്‍കിയ സ്വീകരണത്തിനു ശേഷം സംസാരിക്കുകയായിരുന്നു കെ.പി അനില്‍കുമാര്‍. രാവിലെ കോഴിക്കോട് റയില്‍വേ സ്റ്റേഷനിലെത്തിയ അനില്‍കുമാറിനെ മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...