രാജ്യത്തെ ആസ്തിയിലേറെയും അതിസമ്പന്നരുടെ കയ്യിൽ: പരിഹസിച്ച് കോൺഗ്രസ്

Inequality-02
SHARE

അതിസമ്പന്നന്മാരായ 10 ശതമാനം ആളുകളുടെ കൈയിലാണ് രാജ്യത്തെ പകുതിയില്‍ അധികം ആസ്തികളും. പണക്കാരനും പാവപ്പെട്ടവനും തമ്മിലെ അന്തരം ഏറ്റവും അധികമുള്ളത് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ്. അന്തരം കുറവ് ജമ്മുകശ്മീരിലും. കൈയടിക്കൂ, ഇതാണ് മോദിയുടെ പുതിയ ഇന്ത്യയെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.  

ഇന്ത്യയില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലെ വലിയ അന്തരം തുറന്നുകാട്ടുന്നതാണ് നാഷനല്‍ സാംപിള്‍ സര്‍വേ. 2019 ജനുവരി മുതല്‍ ഡിംസബര്‍വരെയാണ് വിവരശേഖരണം നടന്നത്. രാജ്യത്തെ അതിസമ്പന്നന്മാരായ 10 ശതമാനം ആളുകളുടെ കൈയിലാണ് രാജ്യത്തെ 50 ശതമാനം ആസ്തിയും. വീട്, ഭൂമി, കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, നിക്ഷേപം, വാഹനങ്ങള്‍ എന്നിവ ഇതില്‍പ്പെടും. നഗരങ്ങളിലെ 55.7 ശതമാനം സമ്പത്തും 10 ശതമാനം പേരുടെ കൈകളില്‍. ഗ്രാമങ്ങളിലാകട്ടെ സമ്പത്തിന്‍റെ 50.8 ശതമാനവും. ഗ്രാമീണമേഖലയില്‍ ആകെ ആസ്തിമൂല്യം 274.6 ലക്ഷം കോടിയാണ് കണക്കാക്കിയിട്ടുള്ളത്. ഇതില്‍ 139.6 ലക്ഷം കോടിയുടെ ആസ്തി അതിസമ്പന്നരുടെ പക്കലാണ്. 

നഗരങ്ങളില്‍ താഴെത്തട്ടിലുള്ള 50 ശതമാനം പേരുടെ നില പരിതാപകരമാണ്. ഗ്രാമങ്ങളില്‍ താഴെത്തട്ടിലുള്ളവരുടെ പക്കലുള്ളത് 10.2 ശതമാനം ആസ്തി. നഗരങ്ങളില്‍ അത് 6.2 ശതമായി കുറയുന്നു. അന്തരം കൂടുതലുള്ളത് ഡല്‍ഹിയില്‍. 80.8 ശതമാനം ആസ്തിയും അതിസമ്പന്നരുടെ പക്കലാണ്. ആസ്തിയുടെ ഉയര്‍ന്ന മൂല്യം ഇതിലൊരു ഘടകമാണ്. പഞ്ചാബ്, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലും ഇതേ സാഹചര്യമാണുള്ളത്. ഭൂപരിഷ്ക്കരണ നിയമം നടപ്പാക്കിയ ജമ്മുകശ്മീരിലാണ് അന്തരം കുറവ്. പാവപ്പെട്ടവരെ കണ്‍കെട്ടിലൂടെ പറ്റിക്കാമെന്നും ഇതാണ് മേദിയുടെ ഇന്ത്യയെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചു.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...