സിഐഎ തലവൻ ഡൽഹിയിൽ; ദോവലിനെ കണ്ടു: അഫ്ഗാൻ സാഹചര്യത്തിൽ തിരക്കിട്ട ചർച്ച

India-on-Afgan-02
SHARE

അഫ്ഗാനിസ്ഥാനില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരണം പൂര്‍ത്തിയായതോടെ ലോകരാജ്യങ്ങളുമായി തിരക്കിട്ട ചര്‍ച്ച നടത്തി ഇന്ത്യ. സിഐഎ തലവന്‍ വില്യം ബേണ്‍സുമായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ ചര്‍ച്ച നടത്തി. ഡല്‍ഹിയില്‍ തുടരുന്ന റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ നിക്കോളാസ് പട്രുഷേവിന്‍റെ പ്രതിനിധി സംഘവും അജിത് ദോവലിനെ കണ്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തും.

  

ഐക്യരാഷ്ട്ര സഭയുടെ ഭീകരപ്പട്ടികയിലുള്ള സിറാജ്ജുദ്ദീന്‍ ഹഖാനിയുള്‍പ്പെടുന്ന ഇടക്കാല സര്‍ക്കാര്‍ താലിബന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇന്ത്യ. ഹഖാനിയെപ്പോലുള്ളര്‍ ആഭ്യന്തരം ഉള്‍പ്പെടേയുള്ള നിര്‍ണായക പദവി കൈകൈര്യം ചെയ്യുന്നത്  പാക് ഭീകര സംഘടനകള്‍ നടത്തുന്ന ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ താവളമാക്കി അഫ്ഗാനിസ്ഥാനെ മാറ്റുമെന്ന ആശങ്ക വര്‍ധിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് സി.ഐ.എ തലവനുമായും റഷ്യന്‍ സുരക്ഷാ മേധാവിയുമായുള്ള ചര്‍ച്ചകള്‍ പ്രസ്കതമാകുന്നത്. ഇന്നലെയാണ് സിഐഎ തലവന്‍ വില്യം ബേണ്‍സിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ രഹസ്യാന്വേഷണ– സുരക്ഷാ സംഘം ഡൽഹിയിലെത്തി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിനെ കണ്ടത്. 

കാബൂളില്‍ താലിബാന്‍ നേതാക്കളെ കണ്ട േശഷമാണ് ബേണ്‍സ് ഇന്ത്യയിലേത്തിയത്. ദോവലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബേണ്‍സ് ഇസ്‌ലാമാബാദിലേക്ക് പോയി. റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ നിക്കോളാസ് പട്രുഷേവിന്‍റെ നേതൃത്വത്തിലുള്ള സംഘവുമായും ദോവല്‍ കൂടിക്കാഴ്ച നടത്തി.  തന്ത്രപ്രധാന പങ്കാളികളെന്ന നിലയില്‍ അഫ്ഗാന്‍ വിഷയത്തില്‍ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അഫ്ഗാന്‍ ഇടക്കാല സര്‍ക്കാരില്‍ യു.എനന്‍്റെ ഭീകരവാദ പട്ടികയിലുള്ളവരെ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ താലിബാനെതിരെ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ഇന്ത്യ അധ്യക്ഷനായ യു.എന്‍ സുരക്ഷാ സമതി ഉടന്‍ ചര്‍ച്ച ചെയേത്ക്കും. നാളത്തെ ബ്രിക്സ് സമ്മേളനത്തിലും അഫ്ഗാന്‍ സാഹചര്യം ചര്‍ച്ചയാകും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...