'മേലിൽ ആവർത്തിക്കരുത്'; സിപിഎം സംസ്ഥാനസമിതിയിൽ പി.ജയരാജന് വിമർശനം

kannur-cpm-p-jayarajan
SHARE

പി.ജയരാജന് സിപിഎം സംസ്ഥാനസമിതിയില്‍ വിമര്‍ശനം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായ വാക്കേറ്റത്തിന്‍റെ പേരിലാണ് പി.ജയരാജനും കെ.പി.സഹദേവനുമെതിരായ വിമര്‍ശനം. മേലില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കരുതെന്ന് സംസ്ഥാന സമിതി നിര്‍ദേശിച്ചു. ഇതേസമയം പി.സതീദേവിയെ വനിതാകമ്മീഷന്‍ അധ്യക്ഷയാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായി. 

കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസ് ചര്‍ച്ച ചെയ്ത കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു പി.ജയരാജനും കെ.പി.സഹദേവനും തമ്മില്‍ ശക്തമായ വാക്പോര് നടന്നത്. അര്‍ജുന്‍ ആയങ്കിയെ പോലെയുssള്ളവര്‍ക്ക് പാര്‍ട്ടി ഓഫിസ് നിരങ്ങാന്‍ അവസരം നല്‍കിയെന്ന സഹദേവന്‍റെ വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു വാക്കേറ്റം. ഇക്കാര്യം മേല്‍ഘടകത്തിലേക്ക് റിപ്പോര്‍ട്ട് ചെയ്തു. ഇതെ തുടര്‍ന്നാണ് ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ ഇരുവര്‍ക്കും വിമര്‍ശനമുണ്ടായത്. മേലില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കരുതെന്നും നേതൃത്വം നിര്‍ദേശിച്ചു. ഇതേസമയം സിപിഎം സംസ്ഥാന സമിതിയംഗവും മുന്‍ എം.പിയുമായ പി.സതീദേവിയെ വനിതാകമ്മിഷന്‍ അധ്യക്ഷയാക്കാന്‍ സിപിഎം നേതൃത്വത്തില്‍ ധാരണയായി. സംസ്ഥാന സെക്രട്ടേറിയറ്റിലെ ചര്‍ച്ചയിലാണ് സതീദേവിയുടെ പേരിന് മുന്‍തൂക്കം കിട്ടിയത്. ജനാധിപത്യമഹിളാ അസോ. സംസ്ഥാന സെക്രട്ടറിയാണ് സതീദേവി. പരാതിക്കാരിയോടുള്ള മോശം പെരുമാറ്റത്തെ തുടര്‍ന്ന് വനിതാകമ്മീഷന്‍ അധ്യക്ഷസ്ഥാനം നഷ്ടമായ എം.സി.ജോസഫൈനു പകരമാണ് സതീദേവി വരുന്നത്. 

അടുത്തമാസം രണ്ടാമത്തെ ആഴ്ച സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങാന്‍ സംസ്ഥാന സമിതി തീരുമാനിച്ചു. ഡിസംബറിലും ജനുവരിയിലുമായി ജില്ലാ സമ്മേളനങ്ങള്‍ തീര്‍ക്കും. ഓണം കഴിഞ്ഞ് ജില്ലാകമ്മിറ്റികള്‍ യോഗം ചേര്‍ന്ന് സമ്മേളനതീയതികള്‍ തീരുമാനിക്കും. ലോക്കല്‍ തലംവരെ സമ്മേളനങ്ങളോടനുബന്ധിച്ചുള്ള പൊതുപരിപാടികള്‍ ഓണ്‍ലൈനായി നടത്തും. ജില്ലാ തലം വരെ സമ്മേളനങ്ങളില്‍ പ്രതിനിധികളുടെ എണ്ണം കുറയ്ക്കാനും തീരുമാനമായി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...