ചന്ദ്രിക പണമിടപാട് കേസ്; ഹൈദരലി ശിഹാബ് തങ്ങൾ ഇഡിക്ക് മുന്നിൽ ഹാജരാകില്ല

hyderali-thangal
SHARE

ചന്ദ്രിക പണമിടപാട് കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. ചന്ദ്രികയുടെ ഫിനാൻസ് ഡയറക്ടർ പി.എ അബ്ദുൾ ഷമീർ രാവിലെ പത്തരയോടെ കൊച്ചി ഓഫിസിൽ ഹാജരാകും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഹൈദരലി തങ്ങൾ ഇ.ഡി യെ അറിയിച്ചിരുന്നു. ഇതിനു മുൻപ് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പാണക്കാട് എത്തി ഇ.ഡി ഉദ്യോഗസ്ഥർ തങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് നിലവിൽ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പണത്തിൻ്റെ ഉറവിടം തെളിയിക്കുന്ന എല്ലാ രേഖകളും  ഹാജരാക്കിയതായും മുസ്ലീം ലീഗ് അഭിഭാഷകൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ചന്ദ്രികയുടെ വരിസംഖ്യയാണ് കൊച്ചിയിലെ ബാങ്കിൽ നിക്ഷേപിച്ചതെന്നാണ് ലീഗിൻ്റെ വിശദീകരണം. അതേസമയം ചന്ദ്രിക പണമിടപാടുമായി ബന്ധപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുയീൻ അലി തങ്ങൾ ഉന്നയിച്ച ആരോപണങ്ങളിൽ കൂടുതൽ പ്രതികരണങ്ങൾ ഉണ്ടായേക്കും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...