ഇത് ശത്രുക്കളുടെ കയ്യില്‍ കളിക്കുന്നവരുടെ പ്രവൃത്തി; മുഈനലിയെ തള്ളി ലീഗ് നേതൃത്വം

pma-salam-muyeen-ali
SHARE

പാണക്കാട് ഹൈദരലി തങ്ങളുടെ മകൻ മുഈനലി തങ്ങളുടെ ആരോപണങ്ങള്‍ നിരാകരിച്ച് മുസ്ലീ ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഇന്ന് കണ്ടത് ശത്രുക്കളുടെ കയ്യില്‍ കളിക്കുന്ന ആളുകളുടെ പ്രവൃത്തിയാണ്. മുഈനലി തങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തിയത് പാര്‍ട്ടി അനുമതിയില്ലാതെയാണ്. പരസ്യവിമര്‍ശനം പാടില്ലെന്ന ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശം മുയീന്‍ അലി ലംഘിച്ചു. ഹൈദരലി തങ്ങളെ അനുസരിക്കാതിരിക്കുന്നത് പാര്‍ട്ടിയെ അനുസരിക്കാതിരിക്കലാണ്. അഭിപ്രായസ്വാതന്ത്ര്യം ലീഗിന്റെ അസ്ഥിത്വത്തെ ചോദ്യംചെയ്യുന്ന തരത്തിലേക്ക് പോകരുതെന്നും സലാം പറഞ്ഞു. 

'ചന്ദ്രിക' പത്രത്തിന്റെ മാനേജ്മെന്റിന് ഇ.ഡി. നോട്ടിസ് ലഭിച്ചിട്ടുണ്ട്. പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് നോട്ടിസ്. ഇഡിക്ക് മറുപടി നല്‍കും. മുൻമന്ത്രി കെ.ടി.ജലീലിനെപ്പോലെ തലയില്‍ മുണ്ടിട്ട് പോകില്ലെന്നും സലാം പറഞ്ഞു

ലീഗിൽ പൊട്ടിത്തെറി

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇഡി നോട്ടിസ് ലഭിച്ച സാഹചര്യത്തെച്ചൊല്ലി ലീഗില്‍ കലാപം. പി.കെ.കുഞ്ഞാലിക്കുട്ടിയാണ് ഇതിന് കാരണക്കാരനെന്ന് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈനലി തങ്ങള്‍ തുറന്നടിച്ചു. പാര്‍ട്ടി ഫണ്ടിന്റെ ഉത്തരവാദിത്തം കുഞ്ഞാലിക്കുട്ടിക്കാണ്. പാര്‍ട്ടി കുഞ്ഞാലിക്കുട്ടിയിലേക്ക് ചുരുങ്ങുകയാണെന്നും മുയീന്‍ അലി തങ്ങള്‍ ആരോപിച്ചു. കോഴിക്കോട് ലീഗ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തിനിടെ മുഈനലിക്കെതിരെ ലീഗ് പ്രവര്‍ത്തകന്‍ അസഭ്യവര്‍ഷം നടത്തി.

ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട് നിലവിൽ ഉയരുന്ന ആരോപണങ്ങൾ വിശദീകരിക്കാനായിരുന്നു മുസ്ലീം ലീഗ് അഭിഭാഷകനായ മുഹമ്മദ് ഷാ വാർത്താ സമ്മേളനം വിളിച്ചത്. ഇതിൽ മുയീൻ അലി തങ്ങളും പങ്കെടുത്തു. അഭിഭാഷകൻ കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് മുയീൻ അലി തങ്ങൾ തനിക്ക് ചിലത് പറയാനുണ്ടെന്ന് അറിയിച്ചത്. പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെയായിരുന്നു വിമർശനം

ചന്ദ്രിക നേരിടുന്ന പ്രശ്നങ്ങൾക്ക് പിന്നിൽ ഫണ്ട് കൈകാര്യം ചെയ്യുന്നതിലുള്ള പോരായ്മയാണ്. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ സമീറാണ് ഇതെല്ലാം ചെയ്യുന്നത്. കുഞ്ഞാലിക്കുട്ടി എന്ന ഒറ്റ ആളിലേക്ക് പാർട്ടി കേന്ദ്രീകരിക്കപ്പെട്ടു. പുനർചിന്തനം ആവശ്യമാണ്. നിലവിൽ ഉയരുന്ന ആരോപണങ്ങളിൽ തൻ്റെ പിതാവ് ഹൈദരലി ശിഹാബ് തങ്ങൾ മാനസിക സമ്മർദ്ദത്തിലാണ്

വാർത്താ സമ്മേളനം പുരോഗമിക്കുന്നതിനിടെയാണ് മുഈനലി തങ്ങൾക്കെതിരെ പാർട്ടി പ്രവർത്തകൻ പ്രതിഷേധിച്ചത്. കേട്ടാലറക്കുന്ന ഭാഷയിലായിരുന്നു ശകാരം. തുടർന്ന് വാർത്താ സമ്മേളനം പാതിവഴിയിൽ അവസാനിപ്പിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...