'ശ്രീകുമാറിന്റേത് വ്യക്തിവിരോധമെന്ന് മൊഴി': ഗുരുതര ആരോപണവുമായി സിബിഐ

nambi
SHARE

ഐ.എസ്.ആർ.ഒ ഗൂഢാലോചന േകസ് പ്രതികളുടെ മുന്‍കൂര്‍ജാമ്യാപേക്ഷയെ നമ്പിനാരായണന്റേതടക്കമുള്ള മൊഴികള്‍കൊണ്ട് എതിര്‍ത്ത് സിബിഐ. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പ്രതികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ സിബിഐ ഉന്നയിച്ചിട്ടുള്ളത്. തുമ്പ വിഎസ്എസിയില്‍ കമാന്‍ഡന്റായി ജോലി നോക്കിയിരുന്ന കാലത്ത് ബന്ധുവിന് നിയമനം നേടിയെടുക്കാന്‍ ശ്രീകുമാര്‍ ശ്രമിച്ചിരുന്നു. നമ്പിനാരായണന്‍ അതിനെ ഏതിര്‍ത്തു. തുടര്‍ന്ന് ശ്രീകുമാര്‍ ഒാഫിസിലെത്തി നമ്പിനാരായണനെ ഭീഷണിപ്പെടുത്തി. പേരൂര്‍ക്കട പോലീസ് ക്ലബ്ബില്‍ തന്നെ മര്‍ദിക്കുമ്പോള്‍ സിബി മാത്യൂസും ശ്രികുമാറും തൊട്ടടുത്ത മുറിയിലിരുന്ന് പരിഹസിച്ച് ചിരിച്ചെന്ന  ശശികുമാറിന്റെ മൊഴിയും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ജയപ്രകാശ് പൊന്നന്‍ എന്നിവരടക്കമുള്ള പൊലീസുകാരാണ് മര്‍ദിച്ചതെന്ന ശശികുമാറിന്റെ വെളിപ്പെടുത്തലും സത്യവാങ്മുലത്തിലുണ്ട്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അല്‍പസമയത്തിനകം പരിഗണിക്കും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...