കുതിരാൻ തുരങ്കം നാടകീയമായി തുറന്നു; ടോള്‍ അനുവദിക്കില്ലെന്ന് മന്ത്രി

kuthiran-tunnel-2
SHARE

ദേശീയപാതയില്‍ തൃശൂര്‍ കുതിരാൻ തുരങ്കം നാടകീയമായി തുറന്നു കൊടുത്തു.  തുരങ്കം തുറക്കുന്ന വിവരം കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്. രാത്രി 7.52 ന് തുരങ്കം തുറന്നു. പാലക്കാട് ഭാഗത്തുനിന്നുളള വാഹനങ്ങളാണ്  തുരങ്കത്തിലൂടെ കടത്തിവിടുന്നത്.  കുതിരാൻ തുരങ്കത്തിൽ യാത്ര പിന്നിടാൻ ഒരു മിനിറ്റിൽ താഴെ മതി.ഒന്നാം തുരങ്കം മാത്രം തുറന്ന് ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്ന് റവന്യൂമന്ത്രി മന്ത്രി കെ.രാജന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരുമായി ഏറ്റമുട്ടലിന്റെ പ്രശ്നമില്ല, നിലവിലെ സഹകരണം തുടരുമെന്ന് റവന്യുമന്ത്രി വ്യക്തമാക്കി. വിഡിയോ കാണാം.

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുതിരാൻ തുരങ്കം തുറന്നത്. തുരങ്കത്തിന്റെ ഒരു ഭാഗം തുറക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണു ദേശീയപാത അതോറിറ്റിക്കു നിർദേശം നൽകിയത്. ഇരട്ടക്കുഴൽ തുരങ്കത്തിലെ, തൃശൂർ ഭാഗത്തേക്കുള്ള ഇടതു തുരങ്കമാണു തുറന്നത്. ഉദ്ഘാടന ചടങ്ങടക്കമുള്ള ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി, ഗതാഗതയോഗ്യമായ തുരങ്കത്തിലൂടെ  വാഹനങ്ങൾ കടത്തിവിട്ടു. ഇതോടെ കോയമ്പത്തൂർ– കൊച്ചി പാതയിലെ യാത്രാസമയം ഗണ്യമായി കുറയും.

തുരങ്കങ്ങളില്‍ ഒന്നു തുറക്കാന്‍ സജ്ജമാണെന്നും സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയായെന്നും കാണിച്ചു കഴിഞ്ഞദിവസം ദേശീയപാത പാലക്കാട് പ്രോജക്ട് ഡയറക്ടര്‍ റീജനല്‍ ഓഫീസര്‍ക്കു കത്തുനല്‍കിയിരുന്നു. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പരിശോധനകൾക്കു ശേഷം കേന്ദ്രസർക്കാരിൽനിന്നും അനുമതി കിട്ടിയതോടെയാണു കുതിരാൻ തുറക്കുന്നത്. കുതിരാൻ ഓഗസ്റ്റ് ഒന്നിനോ ഓഗസ്റ്റ് മാസത്തിലോ തുറക്കുമെന്നായിരുന്നു നേരത്തേ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത്. നിർമാണം കഴിഞ്ഞതായി കരാർ കമ്പനിയും വ്യക്തമാക്കിയിരുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...