ലക്ഷ്യം പാരിസ് സ്വര്‍ണം; പെണ്‍കുട്ടികള്‍ മുന്നോട്ടുവരണം: മീരബായ് ചനു

mirabai-chanu-3
SHARE

ഒളിംപിക് മെഡല്‍ നേട്ടത്തിനു പിന്നില്‍ അഞ്ചുവര്‍ഷത്തെ കഠിനാധ്വാനവും ത്യാഗവുമെന്ന് മീരാബായ് ചനു. സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ജീവിതത്തിലെ ഏറ്റവും വലിയ മുഹൂര്‍ത്തമാണ്. യുഎസിലെ പരിശീലനം നിര്‍ണായകമായി. കായികമന്ത്രാലയം മികച്ച പിന്തുണ നല്‍കിയെന്നും ഒളിംപിക്സ് വെള്ളിമെഡല്‍ ജേതാവ് മീരാബായ് ചനു മനോരമന്യൂസിനോട് പറഞ്ഞു. 

ടോക്കിയോയിലെ വെള്ളിമെഡല്‍ പാരിസില്‍ സ്വര്‍ണമാക്കുകയാണ് അടുത്ത ലക്ഷ്യം. ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയിലും മെഡ‍ല്‍ നേടുമെന്നും മീരാബായ് ചനു പറഞ്ഞു. പെണ്‍കുട്ടികള്‍ വീടുകളില്‍ അടച്ചിരിക്കേണ്ടവരല്ല. കായികമേഖലയില്‍ കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് ഏറെ മുന്നേറാന്‍ കഴിയുമെന്നും മീരബായ് ചാനു പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...