തമാശ നല്ലതാണ്; കുട്ടികളെ ട്രോള്‍ കൊണ്ട് ആക്ഷേപിക്കരുത്; എന്നോടാകാം: മന്ത്രി

sivankutty-troll
SHARE

പഠിച്ച് പരീക്ഷയെഴുതിയ കുട്ടികളെ ആക്ഷേപിക്കരുതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പ്ലസ്ടു ഫലം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളെ വേദനിപ്പിക്കരുത്. അവരുടെ മനോവീര്യം തകര്‍ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികൾ നല്ല മിടുക്കന്മാരാണ്. എസ്എൽഎൽസിക്ക് പഠിച്ച് പരീക്ഷയെഴുതിയ കുട്ടികളെ ആക്ഷേപിക്കരുത്. അന്യസംസ്ഥാന തൊഴിലാളിക്ക് എ പ്ലസ് കിട്ടിയെന്ന് വരെ ട്രോളുകൾ കണ്ടു. തമാശ നല്ലതാണ്. അത് എല്ലാവർക്കും ഇഷ്ടമുള്ളതാണ്. പക്ഷേ കുട്ടികളുടെ മനോവീര്യം തകർക്കുന്ന തമാശകൾ അംഗീകരിക്കാവുന്നതല്ല. കുട്ടികൾ കരഞ്ഞുകൊണ്ടാണ് പരാതി പറയുന്നത്. നന്നായി പഠിച്ച് എഴുതിയിട്ടും ആക്ഷേപിക്കുന്നുവെന്ന് നിരവധി പരാതികൾ കിട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിഡിയോ കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...