'മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു; പരാതിയിൽ നിന്ന് പിൻമാറില്ല'; ഉറച്ച് യുവതി

kundara-22
SHARE

മന്ത്രി എകെ ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് കൊല്ലം കുണ്ടറയിലെ പരാതിക്കാരി. അന്വേഷണത്തിന് സഹകരിച്ചില്ലെന്ന വാദം തെറ്റാണെന്നും മുഖ്യമന്ത്രി കണ്ണടച്ച് മന്ത്രിയെ സംരക്ഷിക്കുകയാണെന്നും യുവതി ആരോപിച്ചു. മുഖ്യമന്ത്രി നിയമസഭയെ തെറ്റിധരിപ്പിച്ചതായും കുറ്റവാളികളെ സംരക്ഷിക്കുന്നതായും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. അതേസമയം പരാതിക്കാരിയിൽ നിന്ന് കുണ്ടറ പൊലീസ് മൊഴിയെടുക്കൽ തുടങ്ങി. 

മന്ത്രിക്കെതിരെ പൊലീസ് സ്റ്റേഷനിലോ , കോടതിയിലോ നേരിട്ടോ പോകാതെ ഗവർണർക്ക് പരാതി കൊടുക്കാനാണ് നിയമോപദേശം ലഭിച്ചതെന്ന് യുവതി വ്യക്തമാക്കി. മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്ന് പരാതിക്കാരി വിമർശിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ യുവതിയുടെ വീട്ടിലെത്തി സംസാരിച്ചു. പരാതിക്കാരി ബിജെപി പ്രവർത്തകയാണ്. നിയമനടപടികൾക്ക് പാർട്ടി പിന്തുണ നൽകും. സ്ത്രീവിരുദ്ധ പ്രവൃത്തി നടത്തിയ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്കെന്ന് കെ.സുരേന്ദ്രന്റെ വിമർശനം.

അതേസമയം യുവതിയുടെ മൊഴി കുണ്ടറ പൊലീസ് രേഖപ്പെടുത്തി. കഴിഞ്ഞ ജൂൺ 28 ന് നൽകിയ പരാതിയിൽ 24 ദിവസത്തിനു ശേഷമാണ് പോലീസന്റ മൊഴിയെടുക്കൽ. എൻസിപിയുടെ സംസ്ഥാന നേതാവ് ജി. പത്മാകരൻ, പത്മാകരന്റെ സ്ഥാപനത്തില ജീവനക്കാരനായ രാജീവ് എന്നിവർക്കെതിരെയാണ് കേസ്. കടന്നുപിടിച്ചെന്നും വാട്സാപ്പിലൂടെ അപവാദം പ്രചരിപ്പിച്ചെന്നുമാണ് ബിജെപി പ്രവർത്തകയായ യുവതിയുടെ പരാതി. യുവതിയുടെ അച്ഛൻ എൻസിപിയുടെ പ്രാദേശിക നേതാവാണ്. ഇതിൻറെ പേരിലാണ് മന്ത്രി എ കെ ശശീന്ദ്രൻ പരാതിക്കാരിയുടെ അച്ഛനെ ഫോണിൽ വിളിച്ചത് വിവാദമായത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...