മുഖ്യമന്ത്രി വേട്ടക്കാര്‍ക്ക് ഒപ്പമോ? പ്രതിപക്ഷം ഇറങ്ങിപ്പോയി

assembly
SHARE

മന്ത്രി എ കെ ശശീന്ദ്രനെതിരെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.മുഖ്യമന്ത്രി സഭയിലിരിക്കുന്നത് തലകുനിച്ചാണെന്നും എന്തിന് മന്ത്രിയെ ന്യായീകരിക്കുന്നെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.മുഖ്യമന്ത്രി ഇരയ്ക്ക് ഒപ്പമാണോ അതോ വേട്ടക്കാര്‍ക്ക് ഒപ്പമാണോ എന്നും വി.ഡി.സതീശന്‍ ചോദിച്ചു.

പരാതിക്കാരിയുടെ പിതാവിനെ മന്ത്രി വിളിച്ചത് തെറ്റാണ്. പരാതിക്കാരി മൊഴി നല്‍കാന്‍ വന്നില്ലെന്ന് പൊലീസ് പറയുന്നത് കള്ളമെന്നും പ്രതിപക്ഷം ആരോപിച്ചു. സ്ത്രീസുരക്ഷയ്ക്കായി ഗവര്‍ണര്‍ തന്നെ സത്യഗ്രഹം കിടക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്തെന്നും പ്രതിപക്ഷം ആരോപിച്ചു.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...