പിടിമുറുക്കി സമാന്തര എക്സ്ചേഞ്ചുകൾ; വെളിപ്പെടുത്തി ക്രൈംബ്രാഞ്ച്; അന്വേഷണം

exchange-22
SHARE

കോഴിക്കോട് കണ്ടെത്തിയപോലെ സംസ്ഥാനത്ത് പലയിടങ്ങളിലും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച്. ഇതിന് ആവശ്യമായ ഉപകരണങ്ങള്‍ വന്‍തോതില്‍ കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. കോഴിക്കോട് കേസിലെ പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. 

അന്വേഷണസംഘം ബംഗളുരു കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ്  തട്ടിപ്പ് സംഘത്തിന്റ വ്യാപ്തി തിരിച്ചറിഞ്ഞത്. കോഴിക്കോട്ട് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയിരുന്ന സംഘം 2015 മുതല്‍ സംസ്ഥാനത്ത് സജീവമാണ്. ഇവര്‍ വന്‍തോതില്‍ ഇതിനുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തതായി കണ്ടെത്തി. വിദേശരാജ്യങ്ങളില്‍ നിന്ന് എത്തിക്കുന്ന ഉപകരണങ്ങള്‍ ബംഗളുരു വിമാനത്താവളത്തിലെത്തിച്ചശേഷമാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. ഇതുപയോഗിച്ച് എവിടെയൊക്കെയാണ്  സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. 

ബംഗാള്‍,അസം തുടങ്ങിയിടങ്ങളില്‍ നിന്നാണ് സിമ്മുകള്‍ എടുത്തിരിക്കുന്നത്. ഇതിലേക്ക് വിദേശങ്ങളില്‍ നിന്ന് വന്‍തോതില്‍ കോളുകള്‍ വന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇത് കണ്ടെത്താനുള്ള ശ്രമം തുടരുന്നു. പ്രതികളായ ഷബിര്‍ പ്രസാദ് എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ കാരണം സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായതായി കേന്ദ്ര ടെലി കമ്യൂണിക്കേഷന്‍ വകുപ്പ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോളുകളുടെ ദൈര്‍ഘ്യം കണ്ടെത്തിയാലെ നഷ്ടത്തിന്റ വ്യാപ്തി മനസിലാകൂ. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...