ആറുമാസത്തിനിടെ നിയമന ശുപാര്‍ശ ലഭിച്ചത് 979 പേർക്ക്; പ്രതീക്ഷയറ്റ് ഉദ്യോഗാർഥികൾ

psc-strike
ഉദ്യോഗാർഥികളുടെ സമര ചിത്രം(ഫയൽ)
SHARE

ഒഴിവുകള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും ഉടന്‍ നിയമനം നടത്തുമെന്നും പി.എസ്.സി റാങ്ക് പട്ടികയിലുള്ളവര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാഴായി. ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ സമരത്തിനുശേഷമുള്ള ആറുമാസത്തിനിടെ നിയമന ശുപാര്‍ശ ലഭിച്ചത് 979 പേര്‍ക്ക് മാത്രം. നിയമനങ്ങള്‍ വേഗത്തിലാക്കാന്‍ രൂപീകരിച്ച ചീഫ്സെക്രട്ടറിതല സമിതിയും നിര്‍ജീവമായി.

ഒക്ടോബര്‍ പത്തിന് മുഖ്യമന്ത്രി പറഞ്ഞ വാക്കുകളാണിത്. നിയമനം നടക്കാത്തതോടെ ജനുവരിയില്‍ ഉദ്യോഗാര്‍ഥികള്‍ സമരത്തിനിറങ്ങി. മുട്ടിലിഴഞ്ഞും, പട്ടിണികിടന്നും ആത്മഹത്യാഭീഷണി വരെമുഴക്കിയും സെക്രട്ടറിയേറ്റിനു മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ സമരം കത്തിപ്പടര്‍ന്നപ്പോള്‍ വീണ്ടും മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെത്തി.

ഇതിനുശേഷം എന്തുസംഭവിച്ചു? പിഎസ്​സി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിവരങ്ങളനുസരിച്ച് സംസ്ഥാനത്താകെ ലാസ്റ്റ്ഗ്രേഡ് നിയമനത്തിനായി ശുപാര്‍ശ ചെയ്തവരുടെ എണ്ണം ഇങ്ങനെ. തിരുവനന്തപുരം 208, കൊല്ലം 65, ആലപ്പുഴ 61, പത്തനംതിട്ട 55, കോട്ടയം 10, എറണാകുളം 78, ഇടുക്കി 55, തൃശൂര്‍ 64, പാലക്കാട് 133, മലപ്പുറം 108, കോഴിക്കോട് 112, വയനാട് 11, കണ്ണൂര്‍ 80 , കാസര്‍കോഡ് 47. 46,285 പേരുള്ള എല്‍ജിഎസ് പട്ടികയില്‍ നിന്ന് ആകെ നിയമനം ലഭിച്ചത്  15 ശതമാനം പേര്‍ക്ക് മാത്രം. 

എല്‍ഡി ക്ലര്‍ക്ക് പട്ടികയില്‍ നിന്ന് നിയമനം ലഭിച്ചത് 1465 പേര്‍ക്ക്. ബിശ്വാസ് മേത്ത വിരമിച്ചശേഷം ചീഫ് സെക്രട്ടറിതല സമിതിക്ക് അനക്കമില്ല. തിരഞ്ഞെടുപ്പിന് ശേഷം ഒരിക്കല്‍ക്കൂടി നിയമനം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ലിസ്റ്റ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെ ആവര്‍ത്തിക്കുമ്പോഴും ചുരുക്കം ദിവസങ്ങളില്‍ എത്ര നിയമനങ്ങള്‍ നടക്കുമെന്ന ആശങ്കയാണ് ഉദ്യോഗാര്‍ഥികള്‍ക്കുള്ളത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...