കടബാധ്യത; തിരുവനന്തപുരത്ത് വ്യാപാരി ജീവനൊടുക്കി

deathtvm-22
SHARE

സംസ്ഥാനത്ത് ലോക് ഡൗണിനെ തുടര്‍ന്ന് കടക്കെണിയിലായി ഒരു വ്യാപാരി കൂടി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മലയിന്‍കീഴിന് സമീപം പെരുകാവ് സ്വദേശി വിജയകുമാറാണ് തൂങ്ങിമരിച്ചത്. ട്രിപ്പിള്‍ ലോക്ഡൗണിനെ തുടര്‍ന്ന് കട കൃത്യമായി തുറന്ന് വ്യാപാരം നടത്താന്‍ സാധിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്നുരാവിലെയാണ് വീടിന് പിന്നിലെ സണ്‍ ഷേഡിലുള്ള ഹുക്കില്‍ തൂങ്ങി മരിച്ച നിലയില്‍ വിജയകുമാറിനെ വീട്ടുകാര്‍ കണ്ടത്. പിടാരം ജംഗ്ഷനില്‍ ചെറിയ കടനടത്തുകയായിരുന്നു അമ്പത്തിയാറുകാരനായ  വിജയകുമാര്‍. കടബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന കത്തും മലയിന്‍കീഴ് പൊലീസ് കണ്ടെടുത്തു. വീടുവയ്ക്കുന്നതിനെടുത്ത വായ്പയടക്കം 15 ലക്ഷത്തോളം രൂപയുടെ കടബാധ്യത വിജയകുമാറിന് ഉണ്ടായിരുന്നു. അടുത്ത ബന്ധുക്കള്‍ക്കടക്കം കടക്കാരനായിരുന്നു വിജയകുമാര്‍. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നിടത്താണ് വിജയകുമാര്‍ കട നടത്തിയിരുന്നത്. കടതുറക്കാന്‍ അനുവദിച്ചിരുന്ന സമയത്തുപോലും കച്ചവടം നടന്നിരുന്നില്ല. കച്ചവടം മോശമായതോടെ വായ്പ തിരിച്ചടവും മുടങ്ങി. അവസാനത്തെ ഏഴുമാസം കടവാടക പോലും അടയ്ക്കാന്‍ സാധിച്ചിരുന്നില്ല. പണം നല്‍കാനുള്ളവരുടെ പേരുവിവരവും തുകയും എഴുതിവച്ചതിനുശേഷമാണ് വിജയകുമാര്‍ ആത്മഹത്യ ചെയ്തത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...