കെഎസ്​യു സമരത്തിൽ സംഘർഷം; വിദ്യാർഥിക്ക് ലാത്തിചാർജിൽ തലയ്ക്ക് പരുക്ക്

ksuadi-22
SHARE

കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ സംഘർഷം. പൊലീസും കെഎസ്.യു. പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. പൊലീസ് ലാത്തിചാർജിൽ നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റു. കെഎസ് യു വിന്റെ പരീക്ഷാ ബഹിഷ്കരണ സമരത്തിനിടെയാണ് സംഘർഷം. തലയ്ക്ക് പരുക്കേറ്റ വിദ്യാർഥി ജസീലിനെ  സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ പരീക്ഷ ഓൺലൈനായി നടത്തണമെന്നാണ് കെഎസ് യുവിന്റെ ആവശ്യം. സാങ്കേതിക സർവകലാശാലയുടെ തീരുമാനത്തിനെതിരെ സംസ്ഥാനത്തെ എഞ്ചിനീയറിങ് കോളേജുകളിൽ പരീക്ഷാ ബഹിഷ്കരണത്തിന് കെഎസ്‌യു ടെക്നിക്കൽ വിങാണ് ആഹ്വാനം ചെയ്തിരുന്നത്

MORE IN BREAKING NEWS
SHOW MORE
Loading...
Loading...