ബാങ്കുകളുമായുള്ള കരാർ കെഎസ്ആർടിസി പുതുക്കിയില്ല; ഈ മാസവും പെൻഷന്‍ മുടങ്ങി; ദുരിതം

pensionksrtc-22
SHARE

കെഎസ്ആർടിസി പെൻഷൻകാരുടെ ജൂലൈ മാസത്തെ പെൻഷനും മുടങ്ങി. പെൻഷൻ വിതരണത്തിന് സഹകരണ ബാങ്കുകളുമായുള്ള കരാർ പുതുക്കാത്തതാണ് കാരണം. അതേസമയം, പെൻഷൻ വിതരണത്തിനുള്ള പലിശ കുറയ്ക്കുന്ന കാര്യത്തിൽ സഹകരണ വകുപ്പ് ഇന്ന് തീരുമാനമെടുക്കുമെന്ന് അറിയുന്നു. സഹകരണ ബാങ്കുകൾ സർക്കാരിൽ നിന്ന് പത്തുശതമാനം പലിശ ഈടാക്കിയാണ് എല്ലാമാസവും കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം ചെയ്യുന്നത്. ഈ നിരക്ക് കുറയ്ക്കണമെന്ന് ധന, ഗതാഗത വകുപ്പുകൾ ആവശ്യപ്പെട്ടിരുന്നു. പലിശ കുറയ്ക്കണമെന്ന് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടതായാണ് സൂചന. പലിശയുടെ കാര്യത്തിൽ തീരുമാനമായാൽ അടുത്ത മാർച്ച് വരെയുള്ള പെൻഷൻ വിതരണത്തിന് സഹകരണബാങ്കുകളുമായി ധാരണാപത്രം ഉടൻ ഒപ്പുവയ്ക്കുമെന്നും മുടങ്ങിയ പെൻഷൻ വിതരണം ചെയ്യുമെന്നും ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...