കരുവന്നൂരിൽ ആത്മഹത്യ; വായ്പയെടുത്ത മുൻ പഞ്ചായത്തംഗം ജീവനൊടുക്കി

karuvannur-20
SHARE

തൃശൂർ കരുവന്നൂരിൽ സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത മുൻ പഞ്ചായത്തംഗം ജീവനൊടുക്കി. വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ബാങ്കിൽ നിന്ന് ജപ്ത് നോട്ടിസ് വന്നതിന്റെ പിന്നാലെയായിരുന്നു വീടിനുള്ളിൽ തൂങ്ങിമരിച്ചത്.

കരുവന്നൂർ സ്വദേശി ടി.എം. മുകുന്ദനാണ് ബാങ്ക് വായ്പയുടെ പേരിൽ ജീവനൊടുക്കിയത്. രണ്ടു തവണയായി ഇരുപതു ലക്ഷം രൂപയോളം ബാങ്കിൽ നിന്ന് വായ്പയെടുത്തിരുന്നു. പക്ഷേ, മുക്കാൽ ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു നോട്ടിസ്. മുകുന്ദനും വായ്പാ തട്ടിപ്പിനിരയായോ എന്ന് സംശയമുണ്ട്. വായ്പയെ ചൊല്ലി ബാങ്ക് അധികൃതരും മുകുന്ദനും തമ്മിൽ തർക്കമുണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു. കോൺഗ്രസിന്റെ മുൻ പഞ്ചായത്തംഗം കൂടിയായിരുന്നു മുകുന്ദൻ. 

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ ഭൂമി പണയപ്പെടുത്തി വായ്പയെടുത്തവരിൽ ചിലരാണ് തട്ടിപ്പിനിരയായത്. ഭൂമിയുടെ ഉടമ അറിയാതെ ഒന്നിലേറെ തവണ ഇതേ ആധാരം കാട്ടി ബാങ്ക് ഉദ്യോഗസ്ഥർ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ബാങ്ക് സെക്രട്ടറി, മാനേജർ തുടങ്ങി ആറു പേരാണ് നിലവിൽ പ്രതികൾ. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...