'പരാതിക്കാരിക്ക് പൊലീസ് രസീത് നൽകി'; മന്ത്രിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

cmsaseendransabha-22
SHARE

സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഇടപെട്ട മന്ത്രി എ.കെ.ശശീന്ദ്രന് തെറ്റുപറ്റിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൻ.സി.പിക്കാർ തമ്മിലുള്ള പ്രശ്നമെന്ന് കരുതിയാണ് മന്ത്രി ഇടപെട്ടത്. എന്നാൽ പരാതിയിൽ കേസെടുക്കാൻ വൈകിയ പൊലീസിന് വീഴ്ച പറ്റിയെന്നും മുഖ്യമന്ത്രി നിയമസഭയിൽ സമ്മതിച്ചു. പെൺകുട്ടിയുടെ കയ്യിൽ പിടിച്ച കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച മന്ത്രിയെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. ഔദ്യോഗിക പദവി ദുരുപയോഗിച്ച മന്ത്രിയെ പുറത്താക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും സഭ സ്തംഭിപ്പിക്കലടക്കമുള്ള കടുത്ത പ്രതിഷേധത്തിലേക്ക് പ്രതിപക്ഷം കടന്നില്ല. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...