നിയന്ത്രണങ്ങൾ തുടരും; 'ഇളവിൽ' കോടതി ഉത്തരവ് പരാമർശിച്ച് സർക്കാർ

lockdown-covid
SHARE

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാത്തതിന് സുപ്രീം കോടതിയെ പരാമര്‍ശിച്ച് സംസ്ഥാന സര്‍ക്കാര്‍. യുപിയിലെ കാവഡ് യാത്രയുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പടെ സംസ്ഥാനത്ത് പാലിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഇറക്കിയ പുതുക്കിയ ലോക്ഡൗണ്‍ ഉത്തരവില്‍ പറയുന്നു. ശനിയും ഞായറും സമ്പൂര്‍ണലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന സംസ്ഥാനത്ത്  ഒരാഴ്ച കൂടി നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ലോക്ഡൗണ്‍ ഇളവുകള്‍ ആവശ്യപ്പെട്ട് വ്യാപാരികള്‍ വീണ്ടും പ്രതിഷേധമുയര്‍ത്തിയാല്‍ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാവും സര്‍ക്കാര്‍ പ്രതിരോധിക്കുക എന്ന് വ്യക്തമാവുകയാണ് പുതുക്കിയ ഉത്തരവിലൂടെ. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...